ഷാര്‍ജ: മരുഭൂമിയിലെ കാറോട്ടത്തിനിടെ (ഡൂണ്‍ ബാഷിംഗ്) ഒരാള്‍ മരിച്ചു. ഏഷ്യക്കാരനായ യുവാവാണ് അല്‍ ഫയാ മരുഭൂമിയില്‍ അപകടത്തില്‍ മരിച്ചത്. മറ്റൊരു ഏഷ്യക്കാരന് പരിക്കേറ്റു.
ഇതെത്തുടര്‍ന്ന് അല്‍ ഫയ ഡൂണ്‍സ് ഏരിയ അടച്ചിടാന്‍ ഷാര്‍ജ പോലീസ് ആവശ്യപ്പെട്ടു. അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ മരുഭൂമിയില്‍ വാഹനവുമായി പോകുന്നവര്‍ പരിചിതരായ ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കണമെന്ന് പോലീസ് പറഞ്ഞു.
കുടുംബാംഗങ്ങളെയും കൂട്ടി അനധികൃത ഓഫ് റോഡിംഗ് നടത്തുന്നത് വാഹനമോടിക്കുന്നവരുടെയും അവര്‍ക്കൊപ്പമുള്ള കുടുംബാംഗങ്ങളുടെയും ജീവന് അപകടകരമാണെന്നും പോലീസ് മുന്നറിയിപ്പ് നല്കി.