ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, വാ​ഹ​ന പെ​ർ​മി​റ്റ് കാ​ലാ​വ​ധി ആ​​​റു​​​മാ​​​സംകൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​ര​ളം

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സി​​​ന്‍റെ​​​യും മ​​​റ്റ് വാ​​​ഹ​​​ന പെ​​​ർ​​​മി​​​റ്റു​​​ക​​​ളു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ആ​​​റു​​​മാ​​​സം കൂ​​​ടി ദീ​​​ർ​​​ഘി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു, കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​ക്ക് ക​​​ത്തു ന​​​ൽ​​​കി.

ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സ്, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തു​​​ട​​​ങ്ങി കേ​​​ന്ദ്ര വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലെ ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മു​​​ൻ​​​പ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ച കാ​​​ലാ​​​വ​​​ധി സെ​​​പ്റ്റം​​​ബ​​​ർ 30ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.കോ​​​വി​​​ഡ് പ്ര​​​ശ്ന​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന​​​തി​​​നാ​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വാ​​​ഹ​​​ന സം​​​ബ​​​ന്ധ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് കേ​​​ന്ദ്ര​​​ത്തെ സ​​​മീ​​​പി​​​ച്ച​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

Leave a Comment