ആ സന്തോഷവാര്‍ത്ത മൊബൈല്‍ഫോണിലൂടെ വിളിച്ചറിയിച്ചു; ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ ദിവസംതന്നെ തിരികെ വാങ്ങി; സംഭവം കാക്കനാട്‌

കാ​​​ക്ക​​​നാ​​​ട്: ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യ സ​​ന്തോ​​ഷ​​വാ​​ർ​​ത്ത വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ മൊ​​ബൈ​​ൽ​​ഫോ​​ണി​​ലൂ​​ടെ വി​​ളി​​ച്ച​​റി​​യി​​ച്ച കാ​​ക്ക​​നാ​​ട് സ്വ​​ദേ​​ശി​​യു​​ടെ ലൈ​​​സ​​​ൻ​​​സ് മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ മി​​നി​​റ്റു​​ക​​ൾ​​ക്ക​​കം തി​​രി​​കെ​​വാ​​ങ്ങി. ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യ സ​​​ന്തോ​​​ഷ​​​ത്തി​​​ൽ തി​​​രി​​​ച്ചു കാ​​​ർ ഡ്രൈ​​​വ് ചെ​​​യ്തു പോ​​​കു​​​ന്പോ​​​ൾ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കു​​ന്ന​​ത് മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​റു​​​ടെ ക​​​ണ്ണി​​​ൽ​​​പ്പെ​​​ട്ട​​​താ​​​ണ് വി​​​ന​​​യാ​​​യ​​​ത്.

ടെ​​​സ്റ്റ് പാ​​​സാ​​​യി ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ലാ​​​ണ് മോ​​ട്ടോ​​ർ വാ​​ഹ​​ന നി​​​യ​​​മ ലം​​​ഘ​​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ ലൈ​​സ​​ൻ​​സ് ത​​ട​​ഞ്ഞു​​വ​​ച്ച​​ത്. ലൈ​​സ​​ൻ​​സ് സ​​സ്പെ​​ൻ​​ഡ് ചെ​​യ്യാ​​വു​​ന്ന കു​​റ്റ​​മാ​​ണി​​തെ​​ന്ന് മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കാ​​​ക്ക​​​നാ​​​ട് ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യി ഗ്രൗ​​​ണ്ടി​​​ൽ നി​​​ന്ന് ഇ​​റ​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. ലൈ​​​സ​​​ൻ​​​സി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ മു​​​മ്പി​​​ലൂ​​​ടെ​​​യാ​​​ണ് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചു​​​കൊ​​​ണ്ട് യു​​വാ​​വ് കാ​​​ർ ഓ​​​ടി​​​ച്ച് പോ​​​യ​​​ത്. കൈ​​​യോ​​​ടെ പി​​​ടി​​​കൂ​​​ടി ഇ​​​യാ​​​ളോ​​​ട് വൈ​​​കു​​ന്നേ​​രം ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​ർ​​ദേ​​ശി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു‌‌. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ലെ​​​ത്തി ലൈ​​​സ​​​ൻ​​​സ് കൈ​​​പ്പ​​​റ്റി എം​​​വി​​​ഐ എ​​​ൽ​​​ദോ വ​​​ർ​​​ഗീ​​​സി​​​ന​​​ടു​​​ത്ത് ഹാ​​​ജ​​​രാ​​​യി.

ലൈ​​​സ​​​ൻ​​​സ് തി​​​രി​​​കെ വാ​​​ങ്ങി​​​യ എം​​​വി​​​ഐ യു​​വാ​​വി​​ന്‍റെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ​​​യ്ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. അ​​​നി​​​ൽ​​​കു​​​മാ​​​റി​​​നോ​​​ട് അ​​​ടു​​​ത്ത ബു​​​ധ​​​നാ​​​ഴ്‌​​​ച 10ന് ​​​ജോ​​​യി​​​ന്‍റ് ആ​​​ർ​​​ടി​​​ഒ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം വ​​​രെ ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണി​​​തെ​​​ന്ന് എ​​​ൽ​​​ദോ വ​​​ർ​​​ഗീ​​​സ് പ​​​റ​​​ഞ്ഞു.

Related posts