ദേ അടുത്തത്.. വണ്ടിയോടിക്കണോ? എങ്കിൽ ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കണം…!

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ആധാർകാർഡ് ഡ്രൈവിംഗ് ലൈസൻസുമായി ബന്ധിപ്പിക്കേണ്ടി വരുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര നിയമ-ഐടി മന്ത്രി രവിശങ്കർ പ്രസാദാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ആധാർ-ഡ്രൈവിംഗ് ലൈസൻസ് ബന്ധിപ്പിക്കൽ സംബന്ധിച്ച നടപടികൾ പാർലമെന്‍റിന്‍റെ പരിഗണനയിലാണെന്നും എത്രയും വേഗം ഇത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സംസ്ഥാനത്ത് അപകടത്തിൽപ്പെട്ടോ മറ്റ് കുറ്റകൃത്യങ്ങളിൽപ്പെട്ടോ ലൈസൻസ് റദ്ദാക്കപ്പെട്ടയാൾ മറ്റൊരു സംസ്ഥാനത്തെത്തി ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനോ മറ്റ് ഏതെങ്കിലും തരത്തിൽ ലൈസൻസിനോ ശ്രമിച്ചാൽ അങ്ങനെയുള്ളവരെ തിരിച്ചറിയുന്നതിനാണ് ഈ സംവിധാനം. അത്തരക്കാർക്ക് അവരുടെ പേര് വിവരങ്ങൾ മാത്രമേ മാറ്റാനാകൂ കൂടുതൽ പരിശോധനകൾക്ക് വിധേയനാകുമ്പോൾ പിടിക്കപ്പെടും- മന്ത്രി വ്യക്തമാക്കി.

എന്നാൽ ഇത് എന്നത്തേക്ക് പ്രാബല്യത്തിൽ വരുമെന്നതടക്കമുള്ള വിവരങ്ങൾ മന്ത്രി വ്യക്തമാക്കിയില്ല.

Related posts