കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്നു വയസുകാരനെ മടിയിലിരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ കാമറയിൽ പതിഞ്ഞതിനു പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
മൂന്നു മാസത്തേക്കാണ് ആർടിഒയുടെ നടപടി. ഫെബ്രുവരി പത്തിനാണു സംഭവം. മലപ്പുറത്തുനിന്നു കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകുംവഴി കുഞ്ഞ് കരഞ്ഞപ്പോൾ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണു മുസ്തഫ നൽകുന്ന വിശദീകരണം.
എന്നാൽ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കുഞ്ഞിനെ നിർത്തി വണ്ടിയോടിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. ഇതിലൂടെ മറ്റ് യാത്രക്കാര്‍ക്കു കൂടി അപകടം സൃഷ്ടിക്കുമെന്ന് അധികൃതർ പറയുന്നു.