തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിഗ് ടെസ്റ്റുകളിൽ അടിമുടി മാറ്റം വരുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ടെസ്റ്റുകൾ കാഠിന്യമേറിയതാക്കാനാണ് തീരുമാനം. പരിഷ്കാരം സംബന്ധിച്ച നിര്‍ദേശങ്ങൾ സമര്‍പ്പിക്കുന്നതിനായി ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചതായി മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റുകളിൽ പോരായ്മകളുണ്ട്. അപകടങ്ങൾ വർധിക്കുന്നതിന് ഒരു കാരണം ഇതാണ്. ഗതാഗത വകുപ്പിൽ വരുത്തേണ്ട സമഗ്ര മാറ്റത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു.
സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറാണ് സമിതിയുടെ അധ്യക്ഷൻ. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇലട്രോണിക് ബസുകളിലെ ടിക്കറ്റ് നിരക്കിൽ വർധനയും പരിഗണനയിലുണ്ട്. ലാഭകരമല്ലാത്ത റൂട്ടുകൾ കണ്ടെത്താൻ എല്ലാ ബസുകളുടെയും കോസ്റ്റ് ഓഡിറ്റിംഗ് നടപ്പാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.