പുന്നയൂർക്കുളം: നാലുവർഷം മുന്പ് രണ്ട് കുട്ടികളുമായി കാമുകന്റെ കൂടെ പോയ കേസിൽ അമ്മയെയും രണ്ട് കുട്ടികളെയും കാമുകനെയും വടക്കേക്കാട് പോലീസ് പിടികൂടി.
ഡ്രൈവിംഗ് പഠിപ്പിച്ചിരുന്ന സജന രണ്ട് കുട്ടികളുമായി പുറങ്ങ് സ്വദേശിയും ബസ് കണ്ടക്ടറായ സുരേഷിനോടൊപ്പമാണ് സ്ഥലം വിട്ടത്.
പോലീസിന്റെ അന്വേഷണത്തിൽ ഇവർ കോയന്പത്തൂരിലുണ്ടെന്ന വിവരമനുസരിച്ച് വടക്കേക്കാട് എസ്ഐ കെ. പ്രദീപ്കുമാറും എഎസ്ഐമാരായ സന്തോഷ്, എം.ജെ. ജോഷി, ജെയ്സൺ, സിപിഒമാരായ അനൂപ്, സൗമ്യശ്രീ എന്നിവർ ചേർന്നാണ് കോയന്പത്തൂരിൽവച്ച് ഇവരെ അറസ്റ്റു ചെയ്തത്.
2016ൽ മകളയും കുഞ്ഞുങ്ങളെയും കാണാനില്ലെന്ന് സജനയുടെ മാതാവ് സെഫിയ നൽകിയ പരാതിയെത്തുടർന്നാണ് പോലീസ് അന്വേഷണം നടത്തി ഇവരെ പിടികൂടിയത്.
സുരേഷിനെ പെരുന്പടപ്പ് പോലീസിന് കൈമാറി. സജനയെയും കുട്ടികളുടെയും കോടതിയിൽ ഹാജരാക്കുകയും കോടതിയുടെ നിർദേശപ്രകാരം സജനയുടെ സഹോദരന്റെ കൂടെ വിടുകയായിരുന്നു.