തിരുവനന്തപുരം: ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക്.
എന്നാൽ തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. രണ്ടുപേർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് എത്തിയെങ്കിലും ഇന്നത്തെ തിയതി റദ്ദായതിനെ തുടർന്ന് അവർക്കും മടങ്ങി പോകേണ്ടി വന്നു.
പുതിയ പരിഷ്കരണത്തിനെതിരേ പ്രതിഷേധം ശക്തമാണ്. സിഐടിയു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം.
കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് സാധിച്ചില്ല. കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ഇന്നും തടഞ്ഞത്.