മോസ്കോ: യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നു.റഷ്യയുടെ തെക്ക്-പടിഞ്ഞാറന്‍ പ്രവിശ്യയായ റോസ്തോവിലുള്ള വ്യോമപ്രതിരോധ സംവിധാനമാണു തകര്‍ന്നത്. ആക്രമണം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു. ക്രെംലിന്റെ തെക്ക് മൂന്നും ബ്രയാന്‍സ്ക് പ്രവിശ്യയുടെ അതിര്‍ത്തിയില്‍ പതിനഞ്ചും ഡ്രോണുകൾ ആക്രമണം നടത്തി.
മോസ്കോയെ ലക്ഷ്യം വച്ച മൂന്ന് ഡ്രോണുകള്‍ പോഡോല്‍സ്ക് നഗരത്തില്‍ വച്ച് തകര്‍ത്തതായി മോസ്കോ മേയര്‍ സെര്‍ജി സോബിയാനിന്‍ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ട്. അടുത്ത കാലത്തായി റഷ്യയുടെ നേര്‍ക്ക് വ്യോമമാര്‍ഗമുള്ള ആക്രമണം യുക്രെയ്ന് ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ യുദ്ധനീക്കത്തിന് കരുത്താകുന്ന സംവിധാനങ്ങളെ തകര്‍ക്കുകയാണ് ആക്രമണലക്ഷ്യം.