തിരുവനന്തപുരം: കോവളത്ത് അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയ സംഭവം പോലീസും കേന്ദ്ര ഏജൻസികളും അന്വേഷണം ഉൗർജിതമാക്കി. ആധുനിക സാങ്കേതിക വിദ്യയുള്ള ഡ്രോണ്‍ എത്താനുള്ള സാഹചര്യമില്ലെന്ന കണക്കുകൂട്ടലിലാണ് പോലീസ് സംഘം.
പ്രദേശത്ത് കണ്ടത് റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ ശേഷിയുള്ള ഡ്രോണ്‍ ആയിരിക്കാനുള്ള സാധ്യതയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മൊബൈൽ ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇപ്പോൾ അന്വേഷണം നീങ്ങുന്നത്. രാജ്യത്തിന് പുറത്ത് നിന്നും ഡ്രോണ്‍ എത്താനുള്ള സാധ്യതയില്ലെന്നാണ് പോലീസും കേന്ദ്ര ഏജൻസികളും വ്യക്തമാക്കുന്നത്.
എയർഫോഴ്സ്, വിഎസ് എസ് സി , വിമാനത്താവളം എന്നിവിടങ്ങളിലെ സിസിടിവിയിലൊ റഡാറിലൊ ഡ്രോണിന്റെ ദൃശ്യങ്ങൾ പതിയാത്തതാണ് ആധുനിക സാങ്കേതിക വിദ്യയുള്ള ഡ്രോണല്ലെന്ന് പോലീസ് നിഗമനത്തിലെത്താൻ കാരണം. പ്രാദേശികമായി ആരെങ്കിലും ഓപ്പറേറ്റ് ചെയ്ത ഡ്രോണ്‍ ആയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നീങ്ങുന്നത്.
പുലർച്ചെ ഒരു മണിക്ക് തന്ത്രപ്രധാന മേഖലയിലൂടെ എന്തിന് ഡ്രോണ്‍ പറത്തിച്ചുവെന്നതിലാണ് ദുരൂഹത തുടരുന്നത്. വിഎസ്എസ് സിയുടെയും വിമാനത്താവളത്തിന്റെയും ചിത്രങ്ങൾ ഡ്രോണ്‍ പകർത്താനുള്ള സാധ്യതയില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിഎസ് എസ് സി കോംന്പൗണ്ടിനകത്ത് ഡ്രോണ്‍ പ്രവേശിച്ചിട്ടില്ലെന്നാണ് വിഎസ് എസ് സി വൃത്തങ്ങൾ പോലീസിനോട് വ്യക്തമാക്കിയത്.
നഗരത്തിലെ ഹെലിക്യാം ഉപയോഗിക്കുന്ന വീഡിയോ ഗ്രാഫർമാരോട് ഡ്രോണ്‍ പ്രവർത്തിപ്പിച്ചിരുന്നുവൊയെന്ന് അന്വേഷിക്കുകയാണ്. പോലീസിന്റെ അനുമതിയില്ലാതെ ഡ്രോണ്‍ പറപ്പിക്കാൻ ആകില്ല. സിനിമാ ഷൂട്ടിംഗിന്റെ ഭാഗമായിട്ടും ഡ്രോണ്‍ പ്രവർത്തിപ്പിച്ചിട്ടില്ലെന്നാണ് സിനിമാ മേഖലയിലെ പ്രവർത്തകർ പോലീസിനോട് വ്യക്തമാക്കിയത്.
ണിനെ വാഹനത്തിലൂടെ നിയന്ത്രിച്ചിരുന്നുവെന്ന സംശയത്തിലാണ് പോലീസ് ചെന്നെത്തി നിൽക്കുന്നത്. തീരദേശമേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് കോവളത്ത് ഡ്രോണ്‍ കണ്ടെത്തിയ വിവരം പോലീസ് സ്ഥിരീകരിച്ചത്.