ചൂടുചായ പറന്നുവരുന്നതും കാത്ത് ആളുകൾ മാനത്തു നോക്കിനിൽക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ലക്നോ സാക്ഷ്യം വഹിച്ചത്. ആളുകളുടെ കാത്തിരിപ്പിനു വിരാമിട്ടു ചൂടാറുംമുന്‍പേ ചായ പറന്നെത്തുകയും ചെയ്തു.
കാണ്‍പുർ ഐഐടിയിലെ വിദ്യാർഥിയായിരുന്ന വിക്രംസിംഗ് നേതൃത്വം കൊടുക്കുന്ന ടെക് ഈഗിൾ ഇന്നവേഷൻസ് ആണ് ചായക്കാരൻ ഡ്രോണിനെ സൃഷ്ടിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റു ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകളെ ഉപയോഗിക്കാറുണ്ടെങ്കിലും ഡ്രോണുപയോഗിച്ചു ചായ വിതരണം നടത്തുന്നത് ലോകത്ത് ആദ്യമാണെന്നു വിക്രം സിംഗ് പറഞ്ഞു.