സ്വന്തം ലേഖകന്‍
തൃശൂര്‍: വീട്ടിലിരിക്കാന്‍ മടിച്ചു വാഹനങ്ങളില്‍ പരക്കംപായുന്നവര്ക്ക് പോലീസിന്റെ പിടി ആകാശത്തുനിന്നും. ഇക്കൂട്ടരെ പിടികൂടാന്‍ സംസ്ഥാനത്ത് ആദ്യമായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള വാഹന പരിശോധനകള്‍ക്കു പുറമേയാണ് കാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിക്കുന്നത്. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണു പരിശോധന. ആറു കിലോമീറ്റര്‍ വരെ അകലെയുള്ള വിശേഷങ്ങള്‍ കാമറയില്‍ വ്യക്തമായി കാണാം.
നിരോധനാജ്ഞ ലംഘിച്ച് റോഡുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നുണ്ടോ, കൂടുതല്‍ വാഹനങ്ങള്‍ വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ആകാശത്തുനിന്ന് കണ്ടെത്താനാകും.
വിലക്കുകളും നിരോധനാജ്ഞയും ലംഘിച്ച് ഇന്നും തൃശൂര്‍ നഗരത്തില്‍ വാഹനങ്ങളുമായി ഇറങ്ങിയവര്ക്കെതിരേ പോലീസ് നടപടി. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ എത്തിയവര്‍ക്കെതിരേ കേസെടുത്തു.
അവശ്യ സര്‍വീസുകള്‍ക്കായി പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും മാത്രമാണ് അനുമതി. തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും ഹാജരാക്കിയവര്‍ക്കു മാത്രമാണ് യാത്രാനുമതി നല്‍കിയത്.
കോവിഡ് 19 പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പോലീസ് രജിസ്ട്രര്‍ ചെയ്ത കേസുകളില്‍ ഇന്നലെ വരെ തൃശൂര്‍ ജില്ലയില്‍ അറസ്റ്റിലായത് 114 പേര്. വ്യാജ വാര്‍ത്ത ചമയ്ക്കല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇരിക്കല്‍ തുടങ്ങിയ സംഭവങ്ങളിലായി 85 കേസുകളാണ് ജില്ലയില്‍ പോലീസ് രജിസ്ട്രര്‍ ചെയ്തത്.
തൃശൂര്‍ സിറ്റിയില്‍ 49 കേസുകളിലായി 78 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ റൂറല്‍ പോലീസ് 36 കേസുകളിലായി 36 പേരെ അറസ്റ്റ് ചെയ്തു. അടച്ചിടല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ശനമായി നേരിടുമെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ ഇന്ന് ഉച്ചകഴിഞ്ഞ് പൊതുകേന്ദ്രത്തിലേക്ക് മാറ്റും. കില അടക്കമുള്ള കേന്ദ്രങ്ങളില്‍ ഇതിനകം 4000 ബെഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്.