ചാത്തന്നൂർ: വാറ്റും വില്പനയും കണ്ടെത്താനായി എക്സൈസ് ആരംഭിച്ച ഡ്രോൺ നിരീക്ഷണം അവസാനിപ്പിച്ചു. ഡ്രോൺ ഉടമസ്ഥരുടെ സംഘടനയായ കേരള ഡ്രോൺ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൂടുതൽ വാടക ചോദിച്ചതാണ് നിരീക്ഷണം മുടങ്ങാനിടയാക്കിയത്.
ജില്ലയിൽ കരുനാഗപ്പള്ളി, കൊല്ലം, അഞ്ചൽ റെയ്ഞ്ചുകളിൽ ഓരോ ദിവസം വീതമാണ് നിരീക്ഷണം നടത്തിയത്. കാര്യമായ കണ്ടെത്തലുകൾ നടത്താനും കഴിഞ്ഞില്ല. ചില വാറ്റു കേന്ദ്രങ്ങളിലെ പൊട്ടിയ കന്നാസുകളും കലങ്ങളൂം മാത്രമാണ് നിരീക്ഷണത്തിൽ കിട്ടിയത്.
ലോക്ക് ഡൗൺ കാലത്ത് കൂട്ടം കൂടുന്നവരെ കണ്ടെത്താൻ പോലീസിന് സൗജന്യമായാണ് 350 ഓളം ഡ്രോണുകളുടെ സേവനo വിട്ടുകൊടുത്തതെന്നും എക്സൈസ് സുരക്ഷിത യാത്രയും ഭക്ഷണവും ഓപ്പറേറ്റർക്ക് 500 രൂപ ബത്തയും നല്‍കിയിരുന്നുവെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജേക്കബ് ജോൺ പറഞ്ഞു.
ഡ്രോൺ ഓപ്പറേറ്റർമാർ 2000 രൂപ ബത്തയായി ആവശ്യപ്പെട്ടതാണ് ആകാശ നിരീക്ഷണം നിർത്താനിടയാക്കിയത്.