റ​ഷ്യ​ൻ ന​ഗ​ര​ത്തി​ൽ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം

മോ​സ്കോ: റ​ഷ്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള കു​ർ​സ്ക് ന​ഗ​ര​ത്തി​ൽ വീ​ണ്ടും യു​ക്രെ​യ്ന്‍റെ ഡ്രോ​ൺ ആ​ക്ര​മ​ണം. ന​ഗ​ര​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​ള്ള ഒ​രു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​ഷ്യ​ൻ ആ​ർ​മി ആ​സ്ഥാ​ന​മാ​യ കൈ​വ് ല​ക്ഷ്യ​മാ​ക്കി​യ ഡ്രോ​ണാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ട​ത്തി​ൽ പ​തി​ച്ച​തെ​ന്ന് റ​ഷ്യ​ൻ സു​ര​ക്ഷാ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് ചെ​റി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ല്‍ ആ​ള​പാ​യം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം, കു​ർ​സ്കി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​നേ​രേ യു​ക്രെ​യ്ൻ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും വ​ൻ നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

 

Related posts

Leave a Comment