കോവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് വിലക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ഒരു വീഡിയോയാണ് വൈറലായി മാറുന്നത്.
പറന്നെത്തിയ വിമാനം ലാന്‍ഡ് ചെയ്യാതിരിക്കുവാന്‍ റണ്‍വേയില്‍ കാറുകള്‍ കൊണ്ടിട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇക്വഡോറിലെ ഗ്വായാക്വിലിലെ വിമാനത്താവളത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
സ്പെയിനിലെ മാഡ്രിഡില്‍ നിന്നും ആംസ്റ്റര്‍ഡാമില്‍ നിന്നും എത്തിയ വിമാനങ്ങളാണ് ലാന്‍ഡ് ചെയ്യുന്നത് അധികൃതര്‍ തടഞ്ഞത്. ഗ്വായാക്വിലിലെ മേയറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് ആണ് വാഹനങ്ങള്‍ റണ്‍വേയില്‍ നിരത്തിയത്. ദൃശ്യങ്ങള്‍ വളരെ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.