സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളാ പോലീസിന്റെ ഡ്രോണ്‍ ഫോറൻസിക് ലാബ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി പറത്തിവിട്ട ഡ്രോണ്‍ നിയന്ത്രണം തെറ്റി മരത്തിൽ കുടുങ്ങി.
തുടർന്ന് മരത്തിൽ കയറിയാണ് തകർന്ന ചെറുവിമാനത്തെ താഴെയിറക്കിയത്.
എന്നാൽ, ഇന്ധനം തീർന്നതിനാൽ ഡ്രോണ്‍ മരത്തിനു മുകളിൽ സേഫ് ലാൻഡിംഗ് നടത്തുകയായിരുന്നെന്നാണ് ഡ്രോണ്‍ നിർമാണ കന്പനിയുടെ വിശദീകരണം.
ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട ്.
ഡ്രോണുകൾ ഭാവിയിലുണ്ട ാക്കാൻ സാധ്യതയുള്ള സുരക്ഷാ ഭീഷണികൾ കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോണ്‍ ഫോറൻസിക് ലാബിനു തുടക്കമിട്ടത്.
ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ സവിശേഷതകൾ കണ്ടെ ത്തുക, ഉപകരണത്തിന്റെ മെമ്മറി, ഉപയോഗശേഷി എന്നിവ കണ്ടെ ത്തുന്നതിനു വേണ്ട ിയാണ് ഗവേഷണ സ്ഥാപനം സജ്ജമാക്കിയിരിക്കുന്നത്.
ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുള്ള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.