വെള്ളത്തിലാണു ജീവിക്കുന്നതെങ്കിലും മുതലയെ കരയിലുള്ള ജീവികള്‍ക്കു പോലും പേടിയാണല്ലോ.
വെള്ളം കുടിക്കാനായി തീരത്തെത്തുന്ന ജീവികളെ ഞൊടിയിടയില്‍ അകത്താക്കുന്നതും ചില ജീവികള്‍ അതിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുന്നതുമൊക്കെയായുള്ള വീഡിയോകള്‍ പലപ്പോഴും വൈറലാകാറുണ്ട്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ട്വിറ്ററില്‍ ഒരു മുതലയുടെ വീഡിയോ പോസ്റ്റ് ചെയതിട്ടുണ്ട്. സംഭവം എന്തായാലും വൈറലായിരിക്കുകയാണ്.
കലിഫോര്‍ണിയയിലെ ഒരു ഡ്രോണ്‍ കമ്പനി ചീങ്കണ്ണിയുടെ ക്ലോസപ് ഷോട്ട് എടുക്കാന്‍ അല്‍പ്പം താഴ്ന്നു പറന്നു.
പക്ഷേ, ഇതൊക്കെ കണ്ടു കൊണ്ടിരുന്ന മുതല കരുതി തനിക്ക് തിന്നാനുള്ള എന്തോ ആണ് പറന്നു വരുന്നതെന്ന്.
ഡ്രോണ്‍ അടുത്തെത്തിയതും മുതല ഒറ്റച്ചാട്ടത്തിന് ഡ്രോണിനെ അകത്താക്കി. കടിച്ചു പൊട്ടിച്ചു. പിന്നെ ആകെ പുകയും ബഹളവും. ഇപ്പോ എന്താ സംഭവിച്ചെ എന്ന അവസ്ഥയിലായി മുതല.
ഫ്ളോറിഡയിലെ എവര്‍ഗ്ലേഡ്സില്‍ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ കമ്പനി മാനേജരായ ക്രിസ് ആന്‍ഡേഴ്സണി ന്റെ ട്വീറ്റ് സുന്ദര്‍ പിച്ചൈ റീ ട്വീറ്റ് ചെയ്തിരിക്കുകയാണ്.
മുതല ഇങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിച്ചില്ലെന്നാണു ഡ്രോണ്‍ നിയന്ത്രിച്ചിരുന്നയാള്‍ പറഞ്ഞത്. എന്തായാലും അല്‍പ്പം കടന്ന കയ്യായിപ്പോയി എന്നാണ് വീഡിയോ കണ്ട പലരും പറയുന്നത്.