കിം ജോംഗ് ഉന്‍ എന്ന ഏകാധിപതിയുടെ വിചിത്രമായ ഭരണപരിഷ്‌കാരങ്ങളിലൂടെയാണ് ഉത്തരകൊറിയ സാധാരണ വാര്‍ത്തയില്‍ ഇടംപിടിക്കാറുള്ളത്. എന്നാല്‍ ആരും അതിശയിച്ച് പോകുന്ന മദ്യചേരുവകളിലൂടെയാണ് ഇപ്പോള്‍ ഈ രാജ്യം കുപ്രസിദ്ധി നേടുന്നത്. കടുവ, കരടി തുടങ്ങിയ വന്യജീവികളൂടെ ശരീരഭാഗങ്ങള്‍ ഉപയോഗിച്ചുള്ള മദ്യോത്പാദനം ക്രിസ്മസ് വിപണി മുന്നില്‍ കണ്ട് ഉത്തരകൊറിയയില്‍ കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കടുവയെല്ലിനൊപ്പം മള്‍ബറിയുടെ തൊലിയും വേരുകളും ചേര്‍ത്താണ് മദ്യം നിര്‍മിക്കുന്നത്. കരടിയെല്ല് ഉപയോഗിച്ച് നിര്‍മിക്കുന്ന മദ്യത്തിലും ചേരുവകള്‍ ഇതൊക്കെതന്നെ. മാന്‍കുടല്‍ ഇട്ട് വാറ്റിയ മദ്യവും വിപണിയിലുണ്ട്. 42 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഈ ‘സിദ്ധൗഷധം’ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളില്‍നിന്ന് പ്രതിരോധ ശേഷി നല്‍കുമെന്നാണ് കൊറിയന്‍ മദ്യകമ്പനികള്‍ അവകാശപ്പെടുന്നത്. ‘നോണ്‍ വെജ് ഐറ്റംസിനൊപ്പം വെജ് ഐറ്റംസും ഉത്തരകൊറിയയില്‍ ലഭ്യമാണ്. പ്രത്യേകതരം മരക്കൂണും പൂവരള്‍ിന്റെ വേരും തൊലിയും ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്.