പ്രിയങ്കയും കത്രീനയും ആലിയയുമുള്‍പ്പെടെയുള്ള സിനിമാതാരങ്ങള്‍ക്ക് മുംബൈയിലെ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധമെന്ത്…

btttമുംബൈ: മുംബൈ അധോലോകവും ബോളിവുഡ് സിനിമയും പരസ്പരം കെട്ടുപിണഞ്ഞാണ് കിടക്കുന്നതെന്നു പറയാറുണ്ട്. അധോലോകത്തിന്റെ ആശയ വിനിമയം മിക്കപ്പോഴും രഹസ്യകോഡുകള്‍ വഴിയായിരിക്കും നടക്കുന്നത്. അനധികൃതമായ എല്ലാ ഇടപാടുകളും ഇതുപോലെയുള്ള കോഡുകളുപയോഗിച്ചാണ് നടക്കുന്നത്. മുംബൈയിലെ മയക്കുമരുന്നു മാഫിയയുടെ  കോടികളെ ‘ഖാഖി’ യെന്നും ആളെ കൊല്ലാനുള്ള ക്വട്ടേഷന് ‘സുപാരി’ യെന്നും രഹസ്യനാമം ഉപയോഗിക്കുന്ന മുംബൈ അധോലോകം മയക്കുമരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിക്കുന്ന കോഡാണ് ഇവിടെ വാര്‍ത്താവിഷയം. ബോളിവുഡ് താരങ്ങളുടെ പേരുകളാണ് ഇപ്പോള്‍ മുംബൈയിലെ മയക്കുമരുന്നു മാഫിയയുടെ കോഡായി മാറിയിരിക്കുന്നത് ബോളിവുഡ് സൂപ്പര്‍താരങ്ങളാണ്.

കൊച്ചുസുന്ദരി ആലിയാഭട്ട് മുതല്‍ സൂപ്പര്‍താരം സല്‍മാന്‍ ഖാനെ വരെ കോഡായി മാറിക്കഴിഞ്ഞെന്നാണ് പോലീസ് പറയുന്നത്. ഈ രീതിയില്‍ പോലീസിന് മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തില്‍ മയക്കുമരുന്ന് വില്‍പ്പനയുടെ സുരക്ഷിതത്വം കൂട്ടാന്‍ അധോലോകം ഉപയോഗിക്കുന്ന ഏതാനും ബോളിവുഡ് പേരുകളും പോലീസ് പുറത്തുവിട്ടു.

രണ്‍ബീര്‍ കപൂര്‍ എന്നു പറഞ്ഞാല്‍ മയക്കു മരുന്നു വില്‍പന സംഘങ്ങള്‍ എന്നാണര്‍ഥം. സംഘത്തലവന്‍ അറിയപ്പെടുന്നത്. ‘സല്‍മാന്‍ഖാന്‍ ‘ എന്നാണ്. മയക്കുമരുന്ന് ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള കൊക്കെയ്ന്‍ അലിയാഭട്ട് എന്നാണറിയപ്പെടുന്നത്. ഹെറോയിന്റെയും പേരു മോശമല്ല ‘കത്രീനാ കൈഫ്’. മയക്കുമരുന്നിന്റെ ചില്ലറ വില്‍പ്പനക്കാരെല്ലാം രണ്‍ബീര്‍ കപൂര്‍മാരാണ്. നാവില്‍ വയ്ക്കുന്ന എല്‍എസ്ഡിയ്ക്ക് അന്താരാഷ്ട്രതാരത്തിന്റെ പേരാണിട്ടിരിക്കുന്നത് ‘ പ്രിയങ്കാ ചോപ്ര’. ആളുകളെ സന്തോഷിപ്പിക്കുന്നയാള്‍ നര്‍ഗീസ് ഫാക്രിയാണ്. ആളുകളെ സന്തോഷിപ്പിക്കുന്ന എംഡിഎംഎയ്ക്കാണ് നര്‍ഗീസിന്റെ പേരു നല്‍കിയിരിക്കുന്നത്. അനുഷ്കാ ശര്‍മയെന്നു പറഞ്ഞാല്‍ ഹാഷിഷാണ്. കറുത്തതല്ലെങ്കിലും കങ്കണാ റൗണത്ത് കറുപ്പിന്റെ പേരായാണ് അറിയപ്പെടുന്നത്.

Related posts