റിയ നമ്മള്‍ വിചാരിച്ച ആളല്ല സാര്‍ ! റിയ ചക്രബോര്‍ത്തി എംഡിഎംഎയും ഹാഷിഷും മരിജുവാനയും ആവശ്യപ്പെടുന്നതിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെ മരണത്തിനു പിന്നില്‍ മയക്കുമരുന്നോ ?

780

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. റിയയുടെ മയക്കുമരുന്ന് ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

പ്രമുഖ മയക്കുമരുന്ന് കടത്തുകാരനുമായി റിയ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിയ വാട്സ്ആപ്പ് ചാറ്റിലൂടെ കഞ്ചാവും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫറ്റമിന്‍)യും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതിലെ സുചനകള്‍ ഇവര്‍ സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയെന്നാണ് ഏറ്റവും പുതിയ വിവരം.

റിയ എംഡിഎംഎ, ഹാഷിഷ്, മാരിജുവാന എന്നിവയുടെ അനധികൃത ഇടപാടുകള്‍ നടത്തിയരുന്നതായും ഉപയോഗിച്ചിരുന്നതായും സൂചന നല്‍കുന്ന ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് നല്‍കുന്ന കാര്യത്തില്‍ ഒരു ടാലന്റ് മാനേജ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥനില്‍ നിന്നും റിയയ്ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

റിയ പല കാലങ്ങളിലായി പലരില്‍ നിന്നുമായി അനധികൃത മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചിരുന്നു എന്ന് വെളിവാക്കുന്നതാണ് രേഖകള്‍. എംഡിഎംഎയ്ക്ക് വേണ്ടി റിയ 2017 ല്‍ ഒരു ഡ്രഗ് ഡീലറുമായി ബന്ധപ്പെട്ടിരുന്നു. ഗൗരവ് ആര്യ എന്ന മയക്കുമരുന്ന് കച്ചവടക്കാരനുമായി റിയ നടത്തിയെന്ന് സംശയിക്കെപ്പടുന്ന ചാറ്റ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങളുടെ കൈവശം എംഡിഎംഎ ഉണ്ടോ എന്ന് ഗൗരവ് ആര്യയോട് ചാറ്റില്‍ ചോദിക്കുന്നു. താന്‍ വല്ലപ്പോഴും മാത്രമേ കൂടിയ ലഹരികള്‍ ഉപയോഗിക്കാറുള്ളൂ എന്നും ഒരിക്കല്‍ മാത്രമാണ് എംഡിഎംഎ ഉപയോഗിച്ചതെന്നും പറയുന്നു.

റിയ മയക്കുമരുന്ന് ഉപയോഗിക്കുകയോ സുശാന്തിന് നല്‍കുകയോ ചെയ്തതിന്റെ തെളിവാണ് വാട്സ്ആപ്പ് സന്ദേശം എന്നാണ് ഇഡിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്ന സംശയം. നേരത്തെ ചായയില്‍ നാലു തുള്ളി ഒഴിച്ചു കൊടുത്താല്‍ 40 മിനിറ്റ് കാത്ത് നിന്നാല്‍ കിക്കാവുന്നത് കാണാമെന്ന് ജയ ഷാ എന്ന സുഹൃത്തുമായി റിയ ചാറ്റ് നടത്തിയതിന്റെ തെളിവുകളും പുറത്തു വന്നിരുന്നു.

മറ്റൊരു ചാറ്റില്‍ സാധനം തീര്‍ന്നതായും സഹോദരന്‍ ഷൗവിക്കിന്റെ കൂട്ടുകാരനില്‍ നിന്നും സാധനം വാങ്ങട്ടെ എന്നും പറയുന്ന മറ്റൊരു ചാറ്റും കണ്ടെത്തിയിരുന്നു. മിറാന്‍ഡ സുശി എന്നായിരുന്നു ഈ നമ്പര്‍ സേവ് ചെയ്തിരുന്നത്.

ലഹരി കൈമാറ്റത്തില്‍ റിയ ഇടപെട്ടിരുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇതും കണക്കാക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നു എന്ന സംശയം കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പുറത്തു വിട്ടിരുന്നു.

അതേസമയം മയക്കുമരുന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്നും റിയ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും റിയയുടെ അഭിഭാഷകന്‍ പറഞ്ഞു. രക്ത പരിശോധനയ്ക്ക് അവര്‍ തയ്യാറാണെന്നും അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡേ വ്യക്തമാക്കി.

Related posts

Leave a Comment