കോഴിക്കോട്ടെ സ്കൂള് വിദ്യാര്ഥിനിയെ ലഹരിമാഫിയ കാരിയറാക്കിയ വാര്ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
വടകരയിലെ അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്ത്ഥിനിയെ ലഹരി മാഫിയ കാരിയറാക്കി മാറ്റിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്.
പരിചയമുള്ള ചേച്ചി ബിസ്ക്കറ്റ് നല്കിയാണ് തന്നെ വലയിലാക്കിയതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്. പതിയെ ലഹരി മാഫിയയിലേക്ക് എത്തിച്ചതിന് പിന്നാലെ പെണ്കുട്ടിയെ ലഹരിയുടെ കാരിയറാക്കിയെന്നുമാണ് പുറത്തുവന്ന വാര്ത്ത.
തലശേരിയില് ഉള്പ്പെടെ വിവിധ കേന്ദ്രങ്ങളില് താന് ലഹരി എത്തിച്ച് നല്കിയതായി 12 കാരി വെളിപ്പെടുത്തി. ശരീരത്തില് പ്രത്യേക രീതിയിലുള്ള ചിത്രങ്ങള് വരച്ചായിരുന്നു ലഹരി കടത്തെന്നും കുട്ടി പറയുന്നു.
രക്ഷിതാക്കളുടെ പരാതിയില് ചോമ്പാല പൊലീസ് പോക്സോ കേസ് രജിസ്റ്റര് ചെയ്തെങ്കിലും തെളിവുകള് ഇല്ലെന്ന പേരില് പ്രതിയെ വിട്ടയച്ചുവെന്നാണ് പരാതി.
പെണ്കുട്ടി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്നു. കബഡി കളിക്കിടെ പരിചയമുള്ള ചേച്ചി നല്കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ വഴിയിലേക്കെത്തിയത്.
പിന്നീട് മറ്റുള്ളവരുമെത്തി. കൂടൂതല് ഉന്മേഷം ലഭിക്കുമെന്ന് ധരിപ്പിച്ചായിരുന്നു തുടക്കം. തുടര്ന്ന്, ഓരോ സ്ഥലത്തുകൊണ്ടുപോയി മൂക്കില് മണപ്പിക്കുകയോ, ഇന്ജക്ഷന് എടുക്കുകയോ ചെയ്യും.
അവര് തന്നെ കൈപിടിച്ച് കുത്തിവെക്കുകയാണ് പതിവ്. കുത്തിവച്ചാല് പിന്നെ ഓര്മ കാണില്ലെന്നും വിദ്യാര്ത്ഥിനി പറയുന്നു.
ഒടുവില് എം.ഡി.എം.എ ലഹരിയുടെ അടിമയായതോടെ താന് ഉള്പ്പെടെയുള്ള മൂന്ന് പെണ്കുട്ടികള് സ്കൂള് യൂണിഫോമില് ലഹരി കൈമാറാനായി തലശേരിയില് പോയതായും പറയുന്നു.
കൂട്ടുകാരിയുടെ വീട്ടില് പോകുന്നുവെന്നാണ് വീട്ടില് പറഞ്ഞത്. അവിടെ ചെല്ലുമ്പോള് മുടിയൊക്കെ കെട്ടിവെച്ച ഒരാള് വന്നു.
ലഹരി കൊണ്ടുപോകുന്നവരാണെന്ന് തിരിച്ചറിയാന് എക്സ് പോലൊരു അടയാളം കയ്യില് വരച്ചിട്ടുണ്ടാവും. ചിലരുടെ കയ്യില് സ്മൈല് ഇമോജി വരച്ചതായും കുട്ടി പറയുന്നു.
വിഷയം വീട്ടുകാര് ചോമ്പാല പോലീസില് അറിയിച്ചിരുന്നു. പെണ്കുട്ടിയുടെ മൊഴിയെടുക്കാനായി വിളിപ്പിച്ചതറിഞ്ഞ ലഹരി സംഘം സ്റ്റേഷന് പരിസരത്തെത്തി.
തനിക്ക് ലഹരി നല്കിയവര് തന്നെ സ്റ്റേഷന് പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ടതോടെ പതറിയെന്നും പെണ്കുട്ടി പറയുന്നു.
ലഹരിമാഫിയുടെ പിടിയില് വീണതിനെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെ…പരിചയമുള്ള ചേച്ചി തന്നതുകൊണ്ട് ബിസ്ക്കറ്റ് തിന്നു.മറ്റൊരു ചേച്ചിയും വന്നു.
അതിനുശേഷം ഓരോ സ്ഥലത്തും കൊണ്ടുപോകും.കയ്യില് അടിച്ചുതരും.മൂക്കില് മണപ്പിച്ച് തരും. ഇന്ജക്ഷന് എടുക്കും. അവര് തന്നെ കൈപിടിച്ച് കുത്തിവയ്ക്കും.
ബിസ്ക്കറ്റ് കഴിച്ച് കഴിയുമ്പോള് വീണ്ടും കഴിക്കണമെന്ന് തോന്നും. കുത്തിവച്ചാല് പിന്നെ ഒന്നും തോന്നില്ല. ഓര്മ ഉണ്ടാകില്ലെന്നും കുട്ടി പറയുന്നു.
ബിസ്കറ്റില് തുടങ്ങി, പിന്നീട് പൊടിരൂപത്തില് മൂക്കില് വലിപ്പിച്ചു, കൂടുതല് ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില് ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില് എത്തിക്കുകയാണ് ചെയ്തത്.
ഒടുവില് എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണിയിലായതോടെ താന് ഉള്പ്പെടെയുള്ള മൂന്ന് പെണ്കുട്ടികള് സ്കൂള് യൂണിഫോമില് ലഹരി കൈമാറാനായി തലശേരിയില് പോയതായും കുട്ടി പറയുന്നു.
അവര് പറഞ്ഞതനുസരിച്ച് ബാഗില് സാധനങ്ങളുമായി തലശേരിയില് പോയി. ഡൗണ് ടൗണ് മാളിലാണ് പോയത്. കൂട്ടുകാരിയുടെ വീട്ടില് പോകുന്നുവെന്നാണ് വീട്ടില് പറഞ്ഞത്.
അവിടെ ചെല്ലുമ്പോള് മുടിയൊക്കെ ഇങ്ങനെ ഇട്ട ഒരാള് വന്നു. ലഹരി കൊണ്ടുപോകുന്നവരാണ് എന്ന് തിരിച്ചറിയുന്നത് എങ്ങനെയെന്ന് ഞങ്ങള് ചോദിച്ചപ്പോള് അവര് പറഞ്ഞത്. എക്സ് പോലെ ഒരു അടയാളം തന്റെ കയ്യില് വരയ്ക്കുമെന്നും അത് കണ്ടാല് അവര്ക്ക് തിരിച്ചറിയാനും ആകുമെന്നുമായിരുന്നു.
”അവര് ചില ചേച്ചിമാരുടെ കയ്യില് സ്മൈല് ഇമോജി വരച്ചിട്ടുണ്ട് ” കുട്ടി പറയുന്നു. ലഹരിയുടെ കെണിയിലേക്ക് വീണ കുട്ടിയുടെ പെരുമാറ്റത്തില് അസാധാരണമായ ചില മാറ്റങ്ങള് കണ്ടതിനെത്തുടര്ന്നാണ് സ്കൂള് അധികൃതര് രക്ഷിതാക്കളെ വിവരം അറിയിച്ചത്.