തെലുങ്കുസിനിമയില്‍ മയക്കുമരുന്നു വിവാദം പുകയുന്നു. നാലു നടിമാരുടെ വീട്ടിലും ഫഌറ്റിലും നടത്തിയ റെയ്ഡില്‍ മയക്കുമരുന്നും സിറിഞ്ചും കണ്ടെത്തിയതായാണ് വിവരം. തെലുങ്കു സിനിമയിലെ പല നടീനടന്മാരും സംശയത്തിന്റെ നിഴലിലാണ്. പല സൂപ്പര്‍താരങ്ങളുടെയും തലയുരുളും എന്നും വിവരമുണ്ട്. നടന്മാര്‍ മയക്കുമരുന്ന് കണ്ണികളായി പ്രവര്‍ത്തിച്ചെന്നും വിദേശത്തേക്കുവരെ മയക്കുമരുന്ന് വ്യാപാരത്തിനു കൂട്ടു നിന്നതായും കണ്ടെത്തി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായ മയക്ക് മരുന്ന് ആരോപണങ്ങളില്‍ മുങ്ങിയിരിക്കുകയാണ് തെലുങ്ക് സിനിമാ ലോകം. മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളവരില്‍ സൂപ്പര്‍താരങ്ങള്‍ വരെയുണ്ടെന്ന കണ്ടെത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നതാകട്ടെ രാഷ്ട്രീയക്കാരും ബിസിനസുകാരും. അടുത്തിടെ ആത്മഹത്യ ചെയ്ത രണ്ടു നടിമാരുടെയും മരണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയാണെന്ന ആരോപണവും ഇതോടെ ശക്തമായി.
മയക്കുമരുന്നുപയോഗം മലയാള സിനിമയേക്കാള്‍ പതിന്മടങ്ങു മുമ്പിലാണ് ടോളിവുഡ്. തെലുങ്കിലെ പല പ്രമുഖ താരങ്ങളും ഇതിനകം കുടുങ്ങിക്കഴിഞ്ഞു. നിരവധി നടിമാരുമായി ബന്ധ്ഗപ്പെട്ട് അനാശാസ്യവും, മയക്കുമരുന്നിനടിമയായ വിവരങ്ങളും പുറത്തുവരുന്നുമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രമുഖ സിനിമാ താരങ്ങള്‍ക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ കേസിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയിലായി. തെന്നിന്ത്യയിലെ സൂപ്പര്‍നായിക കാജല്‍ അഗര്‍വാളിന്റെ മാനേജര്‍ റോണിയാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പാക്കറ്റുകളും കണ്ടെടുത്തിരുന്നു.കാജല്‍ അഗര്‍വാളിനെ കൂടാതെ പ്രമുഖ താരങ്ങളായ റാഷി ഖന്ന, ലാവണ്യ ത്രിപാഠി എന്നിവരടക്കമുള്ളവര്‍ക്കൊപ്പവും റോണി ജോലി ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് മയക്ക് മരുന്ന് മാഫിയയുമായി അടുത്ത ബന്ധം ഉള്ളതായി പോലീസ് കണ്ടെത്തിയിരുന്നു.ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു പതിനഞ്ച് സിനിമാ താരങ്ങളാണ് പോലീസ് നിരീക്ഷണത്തിലുള്ളത്. രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, മുമൈദ് ഖാന്‍, ചാര്‍മി കൗള്‍, താനിഷ്, നവദീപ് എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട.് റോണിയുടെ അറസ്റ്റിനെ സംബന്ധിച്ച് നടി കാജല്‍ അഗര്‍വാള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലുങ്ക് സിനിമയിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് റോണി എന്നിരിക്കേ ഈ അറസ്റ്റ് പലരുടേയും പങ്ക് വെളിപ്പെടുത്തുന്നതാകും എന്നാണ് കരുതുന്നത്. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് നടി ചാര്‍മി കൗര്‍ ആരോപണ വിധേയയായതിനു പിന്നാലെയാണ് പ്രമുഖരുടെ പങ്ക് മറനീക്കി പുറത്തുവന്നത്.