കൊച്ചി: ആഴക്കടലില്‍നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പാക്ക് സ്വദേശി സുബൈര്‍ ദെരക്ഷാന്ദെയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും.
ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യേപക്ഷ നല്‍കിയിരിക്കുന്നത്.ലഹരിമരുന്നുമായി തനിക്കു ബന്ധമില്ലെന്നും അഭയാര്‍ഥിയായാണ് എത്തിയതെന്നുമാണ് ഇയാള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
മേയ് പത്തിനാണ് ഇന്ത്യന്‍ നേവി ആഴക്കടലിലെ കപ്പലില്‍നിന്ന് സുബൈറിനെ പിടികൂടിയത്. മേയ് 13 ന് കൊച്ചിയിലെത്തിച്ച ഇയാളെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു കൈമാറിയിരുന്നു.
സുബൈര്‍ സഞ്ചരിച്ച കപ്പിലല് 132 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 2525.675 കിലോ മയക്കുമരുന്നും എന്‍സിബിക്ക് കൈമാറിയിരുന്നു.