പാ​റോ​ച്ചാ​ലി​ല്‍ ല​ഹ​രി മാ​ഫി​യ സ​ജീ​വം; യു​വാ​വി​നെ​തി​രേ ആ​ക്ര​മ​ണം

കോ​ട്ട​യം: വ​ഴി​യാ​ത്ര​ക്കാ​ര​നാ‍​യ യു​വാ​വി​നെ ക​ഞ്ചാ​വ് മാ​ഫി​യാ​സം​ഘം ആ​ക്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 9.30ന് ​വേ​ളൂ​ര്‍ പാ​റോ​ച്ചാ​ല്‍ ബോ​ട്ട് ജെ​ട്ടി​യ്ക്കു സ​മീ​പ​മാ​ണു സം​ഭ​വം. കു​ടും​ബ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ‘മു​ന്ന’ എ​ന്ന പേ​രി​ൽ കു​പ്ര​സി​ദ്ധ​നാ​യ യു​വാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നു സൂ​ച​ന​ക​ളു​ണ്ട്. അ​ടി​യേ​റ്റു നി​ല​ത്തു​വീ​ണ യു​വാ​വി​നെ സ​മീ​പ​വാ​സി​ക​ളെ​ത്തി​യാ​ണ് എ​ഴു​ന്നേ​ല്‍​പ്പി​ച്ച​ത്.

ബൈ​ക്കി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രും ഗു​ണ്ടാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഞ്ചാ​വ് വി​ല്പ​ന​ന​യ്ക്കു​ശേ​ഷം മ​ട​ങ്ങു​ന്പോ​ൾ വ​ഴി​യാ​ത്രാ​ക്കാ​ര്‍​ക്കു​നേ​രേ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി​യ​ശേ​ഷ​മാ​ണു യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്.

പാ​റോ​ച്ചാ​ല്‍ ബൈ​പ്പാ​സി​ലും സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും അ​ന​ധി​കൃ​ത മ​ദ്യം, ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന‌ സ​ജീ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളാ​ണ് അ​ക്ര​മി​ക​ളു​ടെ താ​വ​ളം. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment