ല​ക്ഷ​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം 4 ​പേ​ർ പി​ടി​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം നാ​ലു​പേ​ർ പി​ടി​യി​ൽ. പു​തി​യ​തെ​രു സ്വ​ദേ​ശി സി. ​റി​സ്‌​വാ​ൻ (22), മൈ​താ​ന​പ​ള്ളി സ്വ​ദേ​ശി ടി.​പി. ദി​ൽ​ഷി​ദ് (33), റി​സ്‌​വാ​ന്‍റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് യാ​സ​ർ (26), മ​ര​ക്കാ​ർ​ക​ണ്ടി സ്വ​ദേ​ശി​നി അ​പ​ർ​ണ അ​നീ​ഷ് (19) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​

ര​ണ്ടി​ട​ങ്ങ​ളി​ൽനിന്നായാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് യാ​സ​റും അ​പ​ർ​ണ​യും ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ൽനി​ന്നു 1.4 ഗ്രാം ​എം​ഡി​എം​എ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ല​ഹ​രി​മ​രു​ന്ന് സം​ഘ​ത്തെ​കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. ഇ​വ​ർ പ​റ​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ളാ​പ്പ് ജോ​ൺ​മി​ല്ലി​ന് സ​മീ​പ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽനി​ന്നു റി​സ്‌​വാ​നെ​യും ദി​ൽ​ഷി​ദി​നെ​യും പി​ടി​കൂ​ടി.

ഇ​രു​വ​രു​ടെ​യും കൈ​യി​ൽനി​ന്നു 156.61 ഗ്രാം ​എം​ഡി​എം​എ​യും 111.72 ഗ്രാം ​ഹാ​ഷി​ഷ് ഓ‍​യി​ലും മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണും ഹാ​ഷി​ഷ് ഓ​യി​ൽ ഒ​ഴി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ട്ട് ബോ​ട്ടി​ലു​ക​ളും എം​ഡി​എം​എ വി​ൽ​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 19 ക​വ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

Related posts

Leave a Comment