പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം; സ്‌​കൂ​ളും പ​രി​സ​ര​വും ല​ഹ​രി മു​ക്ത​മാ​ക്കാ​ൻ എ​ക്സൈ​സ്

കൊ​ച്ചി: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് സ്‌​കൂ​ളും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​മു​ക്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നൊ​രു​ങ്ങി എ​ക്‌​സൈ​സ്. ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്കും എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എ​ക്‌​സൈ​സ് വ​കു​പ്പും വി​മു​ക്തി മി​ഷ​നും സം​യു​ക്ത​മാ​യാ​ണ് മു​ന്‍​ക​രു​ത​ലു​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്.

ഓ​രോ റേ​ഞ്ചി​ലും വ​രു​ന്ന ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര് എ​ന്നി​വ ജൂ​ണ്‍ ആ​റി​ന​കം റേ​ഞ്ച് ഓ​ഫീ​സു​ക​ളി​ല്‍​നി​ന്ന് അ​താ​ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ക്ക​ണം. സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​യ ലി​സ്റ്റ് പ്ര​കാ​ര​മു​ള്ള സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ജൂ​ണ്‍ 10 ന​കം എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് കൈ​മാ​റ​ണം. ലി​സ്റ്റി​ലു​ള്ള സ്‌​കൂ​ളു​ക​ള്‍ മേ​യ് 30 ന​കം റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍/ റേ​ഞ്ചി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ര്‍ സ​ന്ദ​ര്‍​ശി​ക്ക​ണം.

സ്‌​കൂ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​താ​ത് ഡി​വി​ഷ​ന്‍ ഓ​ഫീ​സ്, സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, റേ​ഞ്ച് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​റി​ല്‍ സൂ​ക്ഷി​ക്ക​ണം. ഓ​രോ സ്‌​കൂ​ളി​നും വി​മു​ക്തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഓ​രോ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ക​യും ഈ ​അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ സ്‌​കൂ​ള്‍ ക്ല​ബു​ക​ള്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഗൂ​ഗി​ള്‍ ഫോ​മി​ല്‍ കൃ​ത്യ​മാ​യി അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക​യും വേ​ണം.

ഓ​രോ റേ​ഞ്ച് പ​രി​ധി​യി​ലെ​യും പ​ര​മാ​വ​ധി അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, വാ​ര്‍​ഡ് അം​ഗം, സ്‌​കൂ​ള്‍ പ​രി​സ​ര​ത്തെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ട്ടോ , ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ​യും പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി പി​ടി​എ മീ​റ്റിം​ഗു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം. ആ ​മീ​റ്റിം​ഗു​ക​ളി​ല്‍ വ​നി​ത ശി​ശു​ക്ഷേ​മ വ​കു​പ്പ്, ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്നീ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്ത​ണം.

മീ​റ്റിം​ഗു​ക​ളി​ല്‍ കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗം എ​ങ്ങ​നെ ക​ണ്ടെ​ത്താം, ല​ഹ​രി​യു​ടെ ക​ട​ന്നു​വ​ര​വ് എ​ങ്ങ​നെ ത​ട​യാം, സ്‌​കൂ​ളും പ​രി​സ​ര​വും എ​ങ്ങ​നെ ല​ഹ​രി​വി​മു​ക്ത​മാ​ക്കാം, ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ളെ അ​തി​ല്‍ നി​ന്ന് എ​ങ്ങ​നെ പി​ന്തി​രി​പ്പി​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​ര്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​ക​ണം.

ഇ​വ​യെ​ല്ലാം ജൂ​ണ്‍ 20 ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ വി​വ​രം അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്ക​ണം. ഇ​ത്ത​രം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചാ​ല്‍ മാ​താ​പി​താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളും ഇ​ട​വ​ഴി​ക​ളും സ്‌​കൂ​ള്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് മു​മ്പാ​യി പ​രി​ശോ​ധി​ക്ക​ണം. ക്ലാ​സു​ക​ള്‍ തു​ട​ങ്ങു​ന്ന​തി​ന് അ​ര മ​ണി​ക്കൂ​ര്‍ മു​മ്പും ക്ലാ​സു​ക​ള്‍ അ​വ​സാ​നി​ച്ച് അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ലും മ​ഫ്തി, ബൈ​ക്ക് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്ത​ണം. ജൂ​ണി​ല്‍ എ​ല്ലാ അ​ധ്യ​യ​ന ദി​വ​സ​വും അ​തി​നു​ശേ​ഷം ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് സ്ഥി​ര​മാ​യി വ​ന്നു​പോ​കു​ന്ന​തും ക​റ​ങ്ങി ന​ട​ക്കു​ന്ന​തു​മാ​യ യു​വാ​ക്ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്ക​ണം. റേ​ഞ്ച് പ​രി​ധി​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോം മ​ന​സി​ലാ​ക്കി വ​യ്ക്ക​ണം. സ്‌​കൂ​ള്‍ സ​മ​യ​ത്ത് ഇ​ത്ത​രം യൂ​ണി​ഫോ​മി​ല്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന കു​ട്ടി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് ര​ക്ഷി​താ​ക്ക​ളെ വി​വ​രം അ​റി​യി​ക്ക​ണം തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment