മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി എന്‍ ഡി പി എസ് സ്പെഷല്‍ കോടതിയാണു ശിക്ഷ വിധിച്ചത്.
തിരൂര്‍ മാറാക്കര കാടാമ്പുഴ സ്വദേശികളായ ഉരുളന്‍കുന്ന് പാലക്കത്തൊടി മുഹമ്മദ് റാഫി (26), പുത്തന്‍പുരക്കല്‍ സനില്‍ കുമാര്‍ (32) എന്നിവരെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. എന്‍ഡിപിഎസ് ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പുകളിലും പത്തു വര്‍ഷം തടവ്, ഒരു ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണു ശിക്ഷ. പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ആറുമാസം വീതം തടവ് അനുഭവിക്കണം. തടവ് ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
2021 ജൂലൈ 30നു രാത്രി എട്ടരയ്ക്ക് വഴിക്കടവ് ചെക്ക് പോസ്റ്റിനു സമീപം നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്. പ്രദീപ് കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണു പ്രതികള്‍ പിടിയിലായത്.
പച്ചക്കറിയുമായി എത്തിയ ബൊലീറോ പിക്കപ്പില്‍നിന്ന് 26. 050 ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അനില്‍കുമാര്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.