ലക്നോ: ഉത്തർപ്രദേശിൽ കെട്ടിടത്തിൽനിന്നു ചാടി എംബിഎ വിദ്യാർഥി ജീവനൊടുക്കി. ഹർഷിത് ത്യാഗി(25) ആണു മരിച്ചത്. ഗാസിയാബാദിലുള്ള ഇന്ദിരാപുരത്താണു സംഭവം. ഫ്ളാറ്റിന്റെ ഒന്പതാം നിലയിൽനിന്നുമാണ് ഹർഷിത് ചാടിയത്.
മയക്കുമരുന്നിന് അടിമയായിരുന്ന ഹർഷിദ്, വിഷാദരോഗിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ശുചിമുറിയിൽ പോകുകയാണെന്ന് പറഞ്ഞ് മുറിയിൽനിന്നു പുറത്തിറങ്ങിയ ഹർഷിദ്, ഫ്ളാറ്റിന്റെ ബാൽക്കണിയിലേക്കു കയറി ചാടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ത്യാഗിയെ അമ്മയും ബന്ധുക്കളും ചേർന്ന് നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.