തിരുവനന്തപുരം: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും വിമർശിച്ച സർക്കാർ ജീവനക്കാരനു സസ്പെൻഷൻ. കോഴിക്കോട് പുതിയ സബ് ട്രഷറിയിലെ ജീവനക്കാരനും ഇപ്പോൾ കോഴിക്കോട് പെൻഷൻ പേയ്മെന്റ് സബ് ട്രഷറിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ബോബൻ ജോണിനെയാണ് അന്വേഷണ വിധേയമായി ട്രഷറി ഡയറക്ടർ സസ്പെൻഡ് ചെയ്തത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെയും സർക്കാരിനെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും പരിഹസിച്ചാണ് ബോബൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്.