ദമ്പതികള്‍ തങ്ങള്‍ പരസ്പരമുള്ള സ്‌നേഹം പരീക്ഷിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഈ ദമ്പതികളുടെ പിണക്കവും സ്‌നേഹം അളക്കലും കുറച്ച് കടുത്തു പോയില്ലേ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
ഒരു ചൈനാക്കാരനും അയാളുടെ ഭാര്യയും തമ്മിലുള്ള പിണക്കവും സ്‌നേഹം പരീക്ഷിക്കലുമാണ് ദാരുണമായി അവസാനിച്ചത്. അതിന്റെ വീഡിയോദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലുമാണ്. വഴക്കിനിടെ അര്‍ധരാത്രിയില്‍ തിരക്കേറിയ റോഡില്‍ നിന്ന യുവാവിനാണ് ദാരുണാന്ത്യം ഉണ്ടായത്.
ചൈനയിലെ ലിഷൂയിയിലാണ് സംഭവം. പാന്‍ എന്ന യുവാവും ഭാര്യ ഷ്വോയുമാണ് കഥാപാത്രങ്ങള്‍. സംഭവം ട്രാഫിക് സിഗ്‌നലിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.
മദ്യപിച്ച പാന്‍ ഭാര്യയുമായി വാക്കേറ്റം നടത്തിക്കൊണ്ട് തിരക്കേറിയ റോഡിന് നടുവില്‍ നില്‍ക്കുകയായിരുന്നു. ഭാര്യ ഇയാളെ തിരികെ കൊണ്ടുവന്നിരുന്നു. എന്നാല്‍, വീണ്ടും റോഡിന് നടുവിലേക്ക് ഇയാള്‍ വന്നു നിന്നു. പലവട്ടം വാഹനം തട്ടാതെ പോയെങ്കിലും ഒടുക്കം ഒരു വാഹനം ഇയാളെയും ഇടിച്ച് തെറിപ്പിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
നടുക്ക് നിന്ന തന്നെ അരികിലേക്ക് മാറ്റിയാല്‍ ഭാര്യക്ക് തന്നോട് സ്നേഹമുണ്ടെന്നാണ് പാന്‍ കരുതിയത്. പാന്‍ ഇത് തന്നെയാണ് മരണമൊഴിയായി പോലീസിനെ അറിയിച്ചിരിക്കുന്നതും.
https://youtu.be/yh0ZZS62dic