കാട്ടാന ആക്രമണത്തിന് പുറമേ ഉത്സവകാലത്തുള്ള ആനയുടെ പരാക്രമങ്ങളും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇവിടെ സ്ഥിതി അല്പം വ്യത്യസ്തമാണ്.
ഉത്സവത്തിന് എഴുന്നെള്ളിക്കാൻ കൊണ്ടുവന്ന ആനയെ മദ്യപിച്ച് കടന്നു പിടിച്ച യുവാവ് ഒടുക്കം പുലിവാല് പിടിച്ചെന്ന് തന്നെ പറയാം. കൊല്ലം ചിറക്കരയിലാണ് സംഭവം.
ചിറക്കര ദേവീ ക്ഷേത്രത്തിൽ എഴുന്നെള്ളത്തിന് കൊണ്ടുവന്ന ദേവനാരായണനാണ് വിരണ്ടോടിയത്. മദ്യപിച്ചെത്തിയ യുവാവ് ആനയെ കടന്നുപിടിച്ചത് പാപ്പാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആന വിരണ്ടോടിയത്.
എന്നാൽ ആന ഈ ഓട്ടം അവസാനിപ്പിച്ചത് ഉടമയുടെ വീട്ടിലെത്തിയാണ്. തുടർന്ന് നൂറു മീറ്ററോളം ഓടി ആനയെ തളച്ചു. ജാഗ്രത പുലർത്തേണ്ട അവസരങ്ങളിൽ ചെയ്യുന്ന പ്രവൃത്തികൾ അപകടങ്ങളിൽ ചെന്നുത്തകയാണ് ചെയ്യുന്നത്. കഴിഞ്ഞ ജിവസം ചങ്ങരംകുളം ചിവല്ലൂർ ചന്ദനക്കുടം നേർച്ചയ്ക്കിടെ ആനയിടഞ്ഞതും വാർത്തയായിരുന്നു.