ലഹരി തലയ്ക്കു പിടിച്ചാൽ പലരുടേയും കൺട്രോൾ പോകും. പിന്നീടവർ കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജ തോന്നും. ഒരു സ്ത്രീയാണു ലക്കു കെട്ട് ഇവയൊക്കെ ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കുറച്ചു കൂടി മോശമാകും.
ലക്നൗ ഗോമതി നഗറിലെ സമ്മിറ്റ് ബിൽഡിംഗിലുള്ള നിശാക്ലബിൽനിന്നു മദ്യപിച്ചിറങ്ങിയ ഒരു യുവതി അവിടെയുണ്ടായിരുന്ന യുവാക്കളുമായി വഴക്കിടുകയും അടിപിടി കൂടുകയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
വീഡിയോയിൽ യുവതി ദേഷ്യത്തോടെ ഒരു ആൺകുട്ടിയുടെ അടുത്തേക്കുചെല്ലുന്നു. അവർ തമ്മിൽ വാക്കേറ്റമുണ്ടാകുന്നു. തുടർന്ന് അടിപിടിയും. സംഭവം കണ്ട് അവിടെയെത്തിയ യുവാക്കളുമായും യുവതി ബഹളമുണ്ടാക്കുന്നു. അവരുമായും പിടിവലിയുണ്ടാകുന്നു. തിരക്കേറിയ സമയത്താണു മദ്യപിച്ചു ലക്കുകെട്ട യുവതി ബഹളമുണ്ടാക്കുന്നത്.
യുവതി പ്രകോപിതയാകാൻ കാരണമെന്തെന്നു വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. ബഹളം കേട്ട് അവിടേക്കെത്തിയ സെക്യൂരിറ്റി ഗാർഡുകൾ അവരെ ശാന്തരാക്കുകയും സ്ഥലത്തുനിന്നു പറഞ്ഞുവിടുകയുമായിരുന്നു. സമ്മിറ്റ് ബിൽഡിംഗിൽ ഇത്തരത്തിലുള്ള ബഹളങ്ങളും അടിപിടികളും പതിവാണെന്നു വീഡിയോയ്ക്കു ലഭിച്ച പ്രതികരണങ്ങളിൽ പറയുന്നു.
अंगूर की बेटी का कमाल…रंगीन पानी में बह गए सभ्यता, संस्कृति और संस्कार!
— Himanshu Tripathi (@himansulive) May 5, 2024
हाय ये किसकी लगी तहज़ीब के शहर #Lucknow को नज़र!!
विवादों को लेकर बहुचर्चित बिल्डिंग "समिट" का एक बार फिर #VideoViral
नोट:- वीडियो में फर्राटेदार गालियां है…कृपया अपने रिस्क पर सुनें। pic.twitter.com/X3cSl4rUIe