മദ്യം വാങ്ങാന്‍ മധ്യവയസ്‌കന്‍ നൈസായി പുറത്തിറങ്ങി ! പോലീസ് പൊക്കിയപ്പോള്‍ മരണവീട്ടിലേക്കാണെന്ന് പറഞ്ഞു തടിതപ്പി ; സംശയം തോന്നിയ പോലീസുകാര്‍ പിറകെ വച്ചുപിടിച്ചപ്പോള്‍ കണ്ട കാഴ്ച…

കോവിഡ് 19 ബാധയെത്തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വലഞ്ഞത് മദ്യപന്മാരാണ്. ഇതിനിടെ തന്റെ അവശ്യവസ്തുവായ മദ്യം വാങ്ങാനായി റോഡിലിറങ്ങിയ മധ്യവയസ്‌കന്‍ പിടിയിലാവുകയും ചെയ്തു.

മദ്യം വാങ്ങാന്‍ ബൈക്കില്‍ ഇറങ്ങിയ ആള്‍ പൊലീസിനെ കണ്ടതോടെ മരണവീട്ടിലേക്കാണെന്നു കള്ളം പറഞ്ഞു. സംശയം തോന്നിയ പൊലീസ് ആളറിയാതെ പിന്തുടര്‍ന്നു.

തൈക്കാട് ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങി വരുമ്പോള്‍ കയ്യോടെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പറപ്പൂര്‍ സ്വദേശിയായ 59 കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

അതേസമയം കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും, അത് ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് തടയാന്‍ കര്‍ശന നടപടിയാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്‌.

റോഡില്‍ പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. ആയിരക്കണക്കിന് ആളുകള്‍ക്കെതിരേയാണ് സംസ്ഥാനത്താകമാനമായി കേസെടുത്തിരിക്കുന്നത്.

Related posts

Leave a Comment