രാത്രി രണ്ടുമണിയ്ക്ക് പോലീസിനെ വിളിച്ച് തണുത്ത ബിയര്‍ ആവശ്യപ്പെട്ട് യുവാവ്. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
യുവാവിന്റെ വിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പോലീസ് എത്തിയപ്പോള്‍ കണ്ടത് ഇയാള്‍ കുടിച്ച് ലക്കുകെട്ട് കിടക്കുന്നതാണ്.
പിന്നാലെ തണുത്ത ബിയര്‍ വേണമെന്ന് പറഞ്ഞ നിമിഷം കരണം നോക്കി അടിച്ച ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹൈദരാബാദിലാണ് സംഭവം. സി. മധു എന്ന യുവാവാണ് 100ല്‍ വിളിച്ച് നല്ല തണുപ്പുള്ള ബിയര്‍ ആവശ്യപ്പെട്ടത്.
മദ്യലഹരിയിലായിരുന്ന യുവാവ് രാത്രി രണ്ട് മണിക്ക് വികാരാബാദ് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ചാണ് ‘അടിയന്തര’ സഹായം ആവശ്യപ്പെട്ടത്.
ഫോണെടുത്ത പൊലീസ് എന്ത് അടിയന്തര സഹായമാണ് വേണ്ടതെന്ന് യുവാവിനോട് ചോദിച്ചു. എന്നാല്‍, തന്റെ ആവശ്യം ഫോണിലൂടെ വെളിപ്പെടുത്താനാകില്ലെന്ന് യുവാവ് പറഞ്ഞു.
കണ്ട്രോള് റൂമിലെ പിസിആര്‍ ഓപ്പറേറ്റര്‍ യുവാവിന്റെ മേല്‍വിലാസവും വീട്ടുനമ്പരും അടക്കം ശേഖരിക്കുകയും പട്രോളിംഗ് സംഘത്തെ ദൗലത്താബാദിലെ മധുവിന്റെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
വീട്ടിലെത്തി വാതില്‍ തുറന്നപ്പോഴായിരുന്നു യുവാവിന്റെ കളിപ്പിക്കല്‍ മനസിലായത്. ദൗലത്താബാദിലെ വൈന്‍ ഷോപ്പ് അടച്ചുവെന്നും രണ്ട് തണുത്ത ബിയര്‍ തനിക്കായി വാങ്ങിവരണമെന്നും കോണ്സ്റ്റബിള്മാരോട് യുവാവ് ആവശ്യപ്പെടുകയായിരുന്നു.