കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന ആളുടെ ജനനേന്ദ്രിയത്തിന് സാമൂഹിക വിരുദ്ധര്‍ തീകൊളുത്തി. കോടമ്പാക്കം രംഗരാജ പുരത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമാണ് സംഭവം. മദ്യപാനികളായ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജാഫര്‍ എന്ന 50കാരനാണ് ഈ ദുരനുഭവം നേരിട്ടത്.
ഈ മാസം നാലാം പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്.
ശ്യാം, പുകഴേന്തി, രാജേഷ് എന്നിവരേയും പ്രായപൂര്‍ത്തിയാകാത്ത ഒരാളേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ ഒരാള്‍ ഉറങ്ങുകയായിരുന്ന ജാഫറിന്റെ വസ്ത്രം മാറ്റി ജനനേന്ദ്രിയത്തിന് നേരെ കത്തിച്ച ചൂട്ട് പിടിക്കുകയായിരുന്നു. ജാഫറും മദ്യപിച്ച അവസ്ഥയിലായതിനാല്‍ ഉണര്‍ന്നെങ്കിലും അദ്ദേഹത്തിന് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ പരിഭ്രമിച്ചു. ജനനേന്ദ്രിയത്തിന് തീ വെച്ച ശേഷം പൈപ്പ് ഉപയോഗിച്ച് ജാഫറിനെ മര്‍ദ്ദിക്കുകയും ചെയ്തു. തീയിടുന്നതിന്റേയും മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അക്രമികളില്‍ ഒരാള്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ആക്രമികള്‍ക്കെതിരേ പ്രതിഷേധം വ്യാപകമാണ്.