കടുവ സിനിമക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി തീയറ്ററിനു മുമ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ഏറ്റുമാനൂര്‍ സ്വദേശികളായി യുവതിയും യുവാവും.
ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണു തിയേറ്ററിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങള്‍. ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവും തിയറ്ററില്‍ എത്തിയത്.
ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററില്‍ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു.
എന്നാല്‍, ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുള്‍ ആണ് എന്നും തീയറ്റര്‍ ജീവനക്കാരന് പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോടു തട്ടിക്കയറി.
തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് തീയറ്ററിന് മുന്നില്‍ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ചു കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവം പറഞ്ഞു തിയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇരുവരെയും പോലീസ് സംഘം വിളിച്ചുവരുത്തുകയും സംസാരിക്കുകയും ചെയ്തു.
ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതോടെ നാളെ തീയേറ്ററില്‍ എത്തിയാല്‍ ടിക്കറ്റ് എടുത്തു നല്‍കാമെന്ന് ഉറപ്പ് നല്‍കിയശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.