കോഴിക്കോട്: ഇത്തവണ നൈസായി മദ്യപരെ ഒഴിവാക്കിയെങ്കിലും സമീപഭാവിയില്‍തന്നെ കീശ കാലിയാക്കുമെന്ന മുന്നറിയിപ്പ് മദ്യപര്‍ക്ക് നല്കി സര്‍ക്കാര്‍. നിലവില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് കൂടുതല്‍ തുക നല്‍കേണ്ട ആവശ്യമില്ല.
മദ്യ വില്പനയിലൂടെ ബെവ്ക്കോയ്ക്ക് ലഭിക്കുന്ന വരുമാനത്തില്‍ നിന്നു സര്‍ക്കാരിന് നല്കുന്ന ഒരു വിഹിതമായ ഗാലനേജ് ഫീസാണ് ഇപ്പോള്‍ അഞ്ചില്‍ നിന്നു പത്ത് രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത് പണികിട്ടിയത് ബെവ്കോയ്ക്കാണ്.
എന്നാല്‍ ഇതുവഴിയുള്ള വരുമാനനഷ്ടം ചൂണ്ടിക്കാട്ടി മദ്യത്തിന് വിലവര്‍ധിപ്പിക്കാന്‍ ബെവ്കോ ശിപാര്‍ശ നല്കിയാല് അത് മദ്യത്തിന് വിലകുട്ടാന് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കാം. അതായത് സാമ്പത്തിക പ്രതിസന്ധിയില്‍ ആശാന് ഇച്ഛിച്ചതും വൈദ്യന് കല്പിച്ചതും ഒന്നെന്ന രീതിയിലാകും കാര്യങ്ങള്‍.
ഇതിലേക്കുള്ള കുറുക്കുവഴിയായാണ് ഗാനലേജ് ഫീസ് കൂട്ടല്‍ എന്നാണു കരുതപ്പെടുന്നത്. ബെവ്കോയുടെ 272 ഷോപ്പുകളിലും വെയര്‍ ഹൗസില്‍ നിന്നുമാണ് ഇപ്പോള്‍ വിറ്റുവരുമാനമുള്ളത്.
പൂട്ടിപ്പോയ 60ലധികം ഷോപ്പുകള്‍ തുറക്കാനുള്ള നീക്കവും പല തടസങ്ങള്‍ കാരണം ബെവ്കോയ്ക്ക് നടന്നില്ല. ഇങ്ങനെ ബെവ്ക്കോയും വലിയ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴാണ് ഫീസും വര്‍ധിപ്പിച്ചത്. തനത് ഫണ്ടില്‍ നിന്നാണ് ശമ്പളവും വാടകയും ഉള്‍പ്പെടെ ബെവ്കോ കണ്ടെത്തുന്നത്. തനത് ഫണ്ട് കുറയുമ്പോള്‍ വായപ് എടുക്കുകയോ മദ്യത്തിന്റെ വിലകൂട്ടാന്‍ ശുപാര്‍ശ ചെയ്യുകയോ ചെയ്യേണ്ടിവരും.
കഴിഞ്ഞ വര്‍ഷം രണ്ടു പ്രാവശ്യമാണ് മദ്യത്തിന് വില വര്‍ധിപ്പിച്ചത്. ഇത്തവണത്തെ ബജറ്റില്‍ നേരിട്ട് മദ്യത്തിന് വിലവര്‍ധിപ്പിച്ചാല്‍ വലിയ പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് അതിനുള്ള ചൂണ്ട ഇട്ട് വയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആക്ഷേപം.