ഇ​നി ന​മ്മ​ൾ എ​ന്ത് ചെ​യ്യും മ​ല്ല​യ്യാ … ഭാ​ര്യ​യു​ടെ മ​ദ്യ​പാ​നം വി​വാ​ഹ മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മ​ല്ല​ന്ന് കോ​ട​തി

ഭാ​ര്യ മ​ദ്യ​പി​ക്കു​മെ​ന്നും അ​തി​നാ​ൽ വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ഭ​ർ​ത്താ​വ് ന​ല്കി​യ ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ല​ക്നൗ ബെ​ഞ്ച് ത​ള്ളി. മ​ദ്യ​പി​ച്ച​ശേ​ഷം അ​നു​ചി​ത​വും അ​പ​രി​ഷ്കൃ​ത​വു​മാ​യ പെ​രു​മാ​റ്റം ഭാ​ര്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ദ്യ​പാ​നം വി​വാ​ഹ​ബ​ന്ധം വേ​ർ​പ്പെ​ടു​ത്താ​ൻ ത​ക്ക​താ​യ ക്രൂ​ര​ത​യാ​യി ക​ണ​ക്കാ​ക്കാ​നാ​വി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​ണു കോ​ട​തി വി​ധി.

ത​ന്‍റെ ഭാ​ര്യ മ​ദ്യ​പി​ക്കു​മെ​ന്നും വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യ അ​വ​ർ സ്വ​ന്തം വീ​ട്ടി​ലാ​ണു താ​മ​സി​ക്കു​ന്ന​തെ​ന്നും മി​ഡി​ൽ ക്ലാ​സ് കു​ടും​ബ​ത്തി​ന്‍റെ സം​സ്കാ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഭാ​ര്യ​യു​ടെ ഈ ​പ്ര​വ​ർ​ത്തി​ക​ൾ ത​ന്നെ മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ച്ചു​വെ​ന്നും ഹ​ർ​ജി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ആ​ദ്യം കു​ടും​ബ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ​യാ​ണു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ദ്യ​പാ​നം നി​ഷി​ദ്ധ​മാ​യ ഒ​രു കാ​ര്യ​മാ​ണെ​ന്ന കാ​ഴ്ച്ച​പ്പാ​ട് ഇ​ട​ത്ത​രം കു​ടും​ബ​ങ്ങ​ളി​ൽ ഉ​ണ്ടെ​ങ്കി​ലും അ​ത് ക്രൂ​ര​ത​യാ​യി പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ വി​വേ​ക് ചൗ​ധ​രി​യും ഓം ​പ്ര​കാ​ശ് ശു​ക്ല​യും അ​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment