കൊച്ചി നഗരത്തിന്റെ തിരക്കുപിടിച്ച ജീവിതത്തിൽ ജോലി തേടി അലയുന്ന ന്ധഅഭിനവ്’ എന്ന യുവാവിന്റെ കഥ. പോലീസ് കോണ്‍സ്റ്റബിളായിരുന്ന അച്ഛന്റെ മരണശേഷം ജോലിക്കായി വയനാട്ടിൽ നിന്നെത്തിയ അഭിക്ക് പക്ഷേ നേരിടേണ്ടിവന്നത് വൻ പരാജയങ്ങളായിരുന്നു. മകനെ ഒരു എസ്ഐ ആക്കണം എന്നതാണ് അമ്മയുടെ ആഗ്രഹം. അതിന് ആത്മാർത്ഥമായി ശ്രമിക്കുകയാണ് അഭിനവ്. നഗരത്തിലെ ഐ.ടി. സുഹൃത്തുക്കളുമായി അവൻ സ്വതന്ത്രജീവിതം ആഘോഷിക്കുന്നു. സൗഹൃദവും മദ്യലഹരിയും പരസ്പരം അവന്റെ ലക്ഷ്യത്തിനെതിരേ മത്സരിക്കുന്നു. ലക്ഷ്യമാണോ ലഹരിയാണോ ഒടുവിൽ ജയം കാണുന്നതെന്ന് നമുക്ക് കാത്തിരുന്നുകാണാം.
വളരെ റിയലിസ്റ്റിക് ആയ രീതിയിൽ, പൂർണമായും നവാഗതരെ ഉൾക്കൊള്ളിച്ച് പ്രേക്ഷകർക്ക് ഒരു മുഴുനീള ഫ്രഷ് ഫീൽ സമ്മാനിക്കത്തക്കവിധത്തിലാണ് ന്ധഡ്രൈ’ എന്ന ചിത്രം നവാഗതനായ സംവിധായകൻ വിശാഖ് പുന്ന ഒരുക്കിയിരിക്കുന്നത്. ബാനർ-എൻ.എൻ.ജി.ഫിലിംസ്, നിർമാണം-നിരൂപ് ഗുപ്ത, ടൂറിംഗ് സിനിമാസ്, രചന, സംവിധാനം-വിശാഖ് പുന്ന, കാമറ-ഷിനോസ്, പി.ആർ.ഒ-അജയ് തുണ്ടത്തിൽ, എഡിറ്റിംഗ്-അഖിൽ ഏലിയാസ്, ഗാനരചന-പി.ടി.ഇളയപാദം, വി.എസ്.സത്യൻ, സംഗീതം-എം.ടി.വിക്രാന്ത്, ആലാപനം-അരിസ്റ്റോ സുരേഷ്, ജോ ജോ കൊംഗമല, അസോ. ഡയറക്ടർ-അരുണ്‍.കെ. ചെറിയത്ത് ആൻഡ് കവീന്ദ്രദാസ്, പ്രൊഡ. കണ്ട്രോളർ-സക്കീർ ഹുസൈൻ, കല-കവി.റോഷൻ മാത്യൂസ്, നവാസ് എം.എച്ച്, ക്രിസ് ലോയ്ഡ്, സുൾഫി സുൾഫിക്കർ, വിപിഷ് കുമാർ എന്നിവരഭിനയിക്കുന്നു. ഡ്രൈ’ ഉടൻ പ്രദർശനത്തിനെത്തുന്നു.