ചാലക്കുടി: എല്ലാമാസവും ഒന്നിന് മദ്യ വില്പന നിരോധിച്ചുള്ള ഡ്രൈഡേ സംവിധാനം പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സെന്റ് മേരീസ് ഫൊറോന പള്ളി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ പ്രഖ്യാപിക്കുന്ന പുതിയ മദ്യനയത്തിൽ സർക്കാർ വിവേകപരമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
മദ്യലഭ്യത കുറയ്ക്കണമെന്നും ഖജനാവ് നിറയ്ക്കാൻ സർക്കാർ വാഗ്ദാന ലംഘനം നടത്തുന്നത് ശരിയല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സമീപ കാലത്ത് ക്രിമിനൽ കുറ്റങ്ങൾ വർധിക്കുക മാത്രമല്ല നാട്ടിലും കുടുംബങ്ങളിലും വലിയ അസ്വസ്ഥതകളും ഭീതിയും വർധിച്ചിരിക്കയാണ്. വികാരി ഫാ. ജോസ് പാലാട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജിമ്മി കിഴക്കുംതല, സെക്രട്ടറി പോൾ മകരപിള്ളി, ഫൊറോന പ്രസിഡന്റ് ബാബു മൂത്തേടൻ, പോൾ കിഴക്കുംതല, സാജു മേലേൻ, തോമസ് പറനിലം, സി.എൽ. സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.