തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയുള്ള സര്‍ക്കാരിന്റെ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. അബ്കാരി ഫീസുകള്‍ കുട്ടിയതാണ് ഒരു പ്രധാന തീരുമാനം. എന്നാല്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ ഒഴിവാക്കണം എന്ന നിര്‍ദേശം നടപ്പിലാക്കേണ്ടെന്ന് തീരുമാനിച്ചു.
സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്നതു സംബന്ധിച്ചും കരട് മദ്യനയത്തില്‍ പരാമര്‍ശമില്ല. കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും. സിസ്റ്റിലറികളുടെ ടൈ-അപ്പ് ഫീസിലും വര്‍ധനയുണ്ട്. ലൈസന്‍സ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കി.
പബ്ബുകള്‍ തുടങ്ങുന്നതില്‍ തെറ്റില്ല എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് വിവാദ തീരുമാനങ്ങളിലേയ്ക്ക് പോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.