മാന്നാർ: മലാളികളുടെ തീൻ മേശയിലെ ഒഴിച്ച് കൂടാനാവാത്ത വിഭങ്ങളിൽ ഒന്നായ മത്സ്യത്തിന് ലോക്ഡൗണ് ആയതോടെ പകരം വയ്ക്കനാൻ ഉണക്കമീനെ തേടുന്നവർക്ക് കൈ പൊള്ളുന്നു. ഒരു സമയത്ത് ആരും തിരിഞ്ഞു നോക്കാത്ത ഉണക്ക മീൻ ഇപ്പോൾ മലയാളികൾക്ക് പ്രിയമാക്കിയത് കോവിഡും തുടർന്നുണ്ടായ മത്സ്യബബന്ധന ലോക്ഡൗണുമാണ്.
ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ മത്സ്യങ്ങൾ എത്തുന്നത് കൊല്ലം,ആലപ്പുഴ ജില്ലകളിൽ നിന്നാണ്. എന്നാൽ ഈ രണ്ട് ജില്ലകളിലും ട്രോളിംഗിനൊപ്പം കോവിഡ് നിയന്ത്രണങ്ങളും വന്നതോടെ മത്സ്യബന്ധനത്തിനും വിപണനത്തിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കൂടാതെ ഈ ജില്ലകളിലെ മത്സ്യത്തിന്റെ മൊത്തവില്പന കേന്ദ്രങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നായി ധാരാളം മീനുകൾ വാഹനങ്ങളിൽ എത്തിയിന്നു.കോവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ
ഇവിടങ്ങളിലെ വിൽപ്പനയും നിർത്തിവച്ചു.ഇതോടെ മത്സ്യങ്ങൾ കിട്ടാക്കനിയായകുകയും ഈ സ്ഥാനങ്ങൾ ഉണക്ക മീനുകൾ കൈയ്യടക്കുകയും ആയിരുന്നു. ഇത് മുതലെടുത്ത് ഉണക്കമീനുകൾക്ക് തീ വിലയായി.
സാധരണ ഉണക്കമീനുകൾ ആയ കുറിച്ചി, കടവരാൽ, പാന്പാട, ചൂട, അയില തുടങ്ങിയ മീനുകൾക്ക് രണ്ടും മൂന്നും ഇരട്ടി വിലയായി.
ഉണക്ക കുറിച്ചിക്ക് കിലോയ്ക്ക് 250 മുതൽ 300 രൂപാ വരെയായപ്പോൾ അയലയ്ക്ക് 400ന് മുകളിൽ വിലയായി. ഉണക്ക മീനുകളിൽ പ്രിയമായ കടവരാലിനു സാധരണ 150 രൂപയ്ക്ക് ലഭിച്ചിരുന്നത് 400 രൂപയായി മാറി.
ട്രോളിംഗ് പിൻവലിച്ച് ഭാഗികമായി മത്സ്യബന്ധനം ആരംഭിച്ചാലും കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പഴയതുപോലെ മത്സ്യവിപണനക്കാർക്ക് വഴിവക്കത്തും ഗ്രാമീണ മേഖലകളിലും എത്തുവാൻ സാധിക്കില്ല. അതിനാൽ തന്നെ കുറെ നാളത്തേക്കെങ്കിലും ഉണക്കമീനിനെ ആശ്രയിക്കേണ്ടതായി വരും.അതിനാൽ വലിയ വില ഇതിന് നൽകേണ്ടിയും വരും.