ഫേഷ്യല്‍സ്, സൗണാ ബാത്ത് (Sauna bath) മഡ് പാക് (Mud pack) ഇവയൊക്കെ തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്.
ആസ്ട്രിന്‍ജെന്റ്സ്
ആസ്ട്രിന്ജെന്റ്സിന്റെ (Astringents) ഉപയോഗം കൊണ്ട് മുഖത്തിന് പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ആള്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍ ചര്‍മത്തിന് കുളിര്‍മ അനുഭവപ്പെടും.
അലുമിനിയം സാള്‍ട്ട് അടങ്ങിയ ആസ്ട്രിന്‍ജെന്റ്സ് ഉപയോഗിക്കുമ്പോള്‍ മുഖത്ത് അരുണിമയും തുടുപ്പും ഏറുന്നതുകൊണ്ട്, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ, ത്വക്ക് കൂടുതല്‍ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്.
സാലിസിലേറ്റ്സ്
സാലിസിലേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ തൊലിയിലെ മൃതകോശങ്ങള്‍ മാറ്റുകയും ചര്‍മത്തിന് പൊതുഭംഗി നല്‍കുകയും ചെയ്യുന്നു.
സ്ക്രബ് (Scrub) ലേപനങ്ങളും ചര്‍മത്തിന്റെ പുറത്തെ പാളികള്‍ മാറ്റി തൊലിക്ക് തുടിപ്പു നല്കാന് കെല്‍പ്പുള്ളവയാണ്. പക്ഷേ അവ താല്‍ക്കാലികം മാത്രമാണ്.
മാസ്കുകൾ
മാസ്ക് (Masks) – പലവിധ രാസവസ്തുക്കളും ജൈവ കണങ്ങളും അടങ്ങിയ മാസ്കുകള്‍ തൊലിയുടെ ചുളിവുകളും തൂങ്ങലുകളും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.
അതില്‍ അടങ്ങിയിരിക്കുന്ന പശ പോലെയുള്ള ഘടകങ്ങള്‍ പ്രായം കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
വരണ്ട ചര്‍മം
ത്വക്കിനെ മൃദുലമാക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. എന്നാല്‍ എമോലിയന്റ്സ് (Emollients) അല്ലെങ്കില്‍ മോയിസ്റ്ററൈസര്‍ (Moisturiser) വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം കൊടുക്കുന്നതിന് സഹായകമാണ്.
കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങള്‍ ചുളിവുകളും ജരയും തടയുകയില്ലെങ്കിലും ചര്‍മത്തിന് നവത്വം നല്‍കുന്നതായി കാണപ്പെടുന്നു. പക്ഷേ, ചിലര്‍ ഇത് മുഖക്കുരു കൂട്ടുന്നുവെന്നും കറുപ്പുണ്ടാക്കുന്നതായും പരാതിപ്പെടുന്നു.
വിവരങ്ങൾ: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.