ര​ണ്ട് ദി​വ​സം കേ​ര​ള​ത്തി​ൽ ഡ്രൈ ​ഡേ; ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും; ഇ​ന്ന് രാ​ത്രി ഏ​ഴി​ന് താ​ഴ്വീ​ഴും

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​ഡേ​യും ഗാ​ന്ധി ജ​യ​ന്തി​യും അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ നാ​ളെ​യും മ​റ്റേ​ന്നാ​ളും ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കും.

എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ഡ്രൈ ​ഡേ ആ​ണ്. ഈ ​മാ​സം ര​ണ്ടാം തീ​യ​തി ഗാ​ന്ധി ജ​യ​ന്തി ആ​യ​തി​നാ​ലാ​ണ് അ​ടു​ത്ത​ടു​ത്ത ര​ണ്ട് ദി​വ​സം ഡ്രൈ​ഡേ ആ​കു​ന്ന​ത്.

സ്റ്റോ​ക്കെ​ടു​പ്പ് പ്ര​മാ​ണി​ച്ച് ഇ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് സം​സ്ഥാ​ന​ത്തെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ അ​ട​യ്ക്കും. അ​തേ​സ​മ​യം അ​വ​ധി ദി​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​മി​ത വി​ല ഈ​ടാ​ക്കി ക​രി​ഞ്ച​ന്ത​യി​ൽ വി​ല്പ​ന ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഒ​രു​ങ്ങു​ക​യാ​ണ് പൊ​ലീ​സും എ​ക്സൈ​സും.

ബാ​റു​ക​ൾ ഇ​ന്ന് രാ​ത്രി 11 മ​ണി വ​രെ പ്ര​വ​ർ‌​ത്തി​ക്കും.

Related posts

Leave a Comment