ആഭരണങ്ങൾക്കും ആഭരണപ്രിയരായ ആളുകൾക്കും പേരുകേട്ട രാജ്യമാണ് ഇന്ത്യ. ആഭരണം നിർമിച്ച് ഗിന്നസ് റിക്കാർഡിൽ ഇടം നേടിയിരിക്കുകയാണ് സൂറത്ത് സ്വദേശികളായ വിശാൽ അഗർവാളും ഖുശ്ബു അഗർവാളും.
താമരപ്പൂവിന്റെ ആകൃതിയിൽ നിർമിച്ച വജ്രമോതിരത്തിൽ ഉപയോഗിച്ചിരിക്കുന്ന വജ്രങ്ങളുടെ എണ്ണം 6,690. ഈ 18 കാരറ്റ് റോസ് ഗോൾഡ് മോതിരം ലോകത്തിൽ ഒന്നേയുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
48 ഇതളുകളുള്ള ഈ മോതിരത്തിന് 41,16,787 ഡോളർ അഥവാ 28 കോടി രൂപ വില വരും. 58 ഗ്രാമുള്ള മോതിരം ഡിസൈൻ ചെയ്ത് നിർമിക്കാൻ ഏകദേശം ആറു മാസം വേണ്ടിവന്നു. ഉപയോഗിച്ചിരിക്കുന്ന വജ്രക്കല്ലുകൾ ഓരോന്നും ഒറിജിനലാണോയെന്നു പരിശോധിച്ചശേഷമാണ് ഈ മോതിരം ഗിന്നസ് വേൾഡ് റിക്കാർഡ്സിൽ ഇടംനേടിയതായി അധികൃതർ പ്രഖ്യാപിച്ചത്.