ടെലികോം കമ്പനികള്‍ 4ജി രംഗത്ത് പിടിമുറുക്കാന്‍ മത്സരിക്കുന്നതിനിടയില്‍ പുതിയൊരു പരീക്ഷണവുമായി എയര്‍ടെല്‍ രംഗത്തെത്തി. ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടാന്‍ ഡ്യുവല്‍ കാരിയര്‍ ടെക്നോളജി ഇന്ത്യയില്‍ ആദ്യമായി ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കായി മാറിയിരിക്കുകയാണ് എയര്‍ടെല്‍. 3ജി നെറ്റ് വര്‍ക്കില്‍ 4ജിയുടെ വേഗത ലഭിക്കും എന്നതാണ് ഡ്യുവല്‍ കാരിയര്‍ ടെക്നോളജിയുടെ പ്രത്യേകത.3ജി ഫോണ്‍ മാറ്റാതെ തന്നെ 4ജിയ്ക്കു സമാനമായ സേവനങ്ങള്‍ ആസ്വദിക്കാമെന്നത് ആളുകളെ തങ്ങളിലേക്ക് അടുപ്പിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ഈ സാങ്കേതിക വിദ്യ ഇതിനകം ഡല്‍ഹിയില്‍ പരീക്ഷിച്ചു കഴിഞ്ഞു. പ്രൊജക്ട് ലീപ് ഇന്റര്‍നെറ്റ് ട്രാന്സ്ഫോര്മേഷന് പരിപാടിയുടെ ഭാഗമായാണ് എയര്‍ടെല്‍ പുതിയ പദ്ധതി നടപ്പാക്കിയത്. അധികം താമസിക്കാതെ രാജ്യത്തു മുഴുവന്‍ ഈ സേവനം ലഭ്യമാക്കാനാണ് എയര്‍ടെലിന്റെ പദ്ധതി.
ഡ്യുവല്‍ കാരിയര്‍ ടെക്നോളജിയുമായി എയര്‍ടെല്‍; 3ജിയില്‍ ഇനി 4ജിയുടെ വേഗതയില്‍ ഇന്റര്‍നെറ്റുപയോഗിക്കാം
