കേരളത്തിന് മാതൃകയാക്കാവുന്ന നടപടി! മാധ്യമപ്രവര്‍ത്തകയ്ക്ക് അസ്ലീല സന്ദേശമയച്ചു; മലയാളിയെ ദുബായ് കമ്പനി പിരിച്ചുവിട്ടു

rana-ayyubസമൂഹമാധ്യമങ്ങളിലൂടെയുള്ള മതനിന്ദയും ലൈംഗികാധിക്ഷേപവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. മിക്കപ്പോഴും ഇതിനൊക്കെ ഇരകളാവുന്നവര്‍ വേണ്ടവിധത്തില്‍ പ്രതികരിക്കാത്തതാണ് ഇത്തരക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കാന്‍ കാരണം. എന്നാല്‍ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിച്ച വ്യക്തിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്രപ്രവര്‍ത്തകയായ റാണാ അയൂബ്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയായ റാണയോട് അപമര്യാദയായി സംസാരിച്ചതിന്റെ പേരിലും സമൂഹ മാധ്യമങ്ങളില്‍ മതനിന്ദ നടത്തിയതിനാലും ബിന്‍സി ലാല്‍ എന്ന മലയാളിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്.

rana-ayyub-tweet

റാണാ അയൂബ് തന്റെ സോഷ്യല്‍ മീഡിയാ പേജ് വഴി വിവരം പുറത്തുവിട്ടതിനേത്തുടര്‍ന്ന് ചിലര്‍ ബിന്‍സി ലാല്‍ ജോലി ചെയ്യുന്ന കമ്പനിയെ വിവരമറിയിക്കുകയായിരുന്നു. റാണയുടെ പരാതിയെത്തുടര്‍ന്ന് ബിന്‍സി ലാലിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ച കമ്പനി മതനിന്ദയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ഉടനെതന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയുമായിരുന്നു. നാഷണല്‍ പെയിന്റ്സ് എന്ന കമ്പനിയുടെ സഹോദര സ്ഥാപനമായ ദുബായിയിലെ ആല്‍ഫാ പെയിന്റ്സ് എന്ന കമ്പനിയാണ് നിയമ ലംഘനം വച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നല്‍കി ബിന്‍സിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചത്.

ദുബായിയിലെ സൈബര്‍ നിയമങ്ങളനുസരിച്ച് ദീര്‍ഘമായ ജയില്‍ ശിക്ഷയും 3 മില്യണ്‍ ദിര്‍ഹം പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ് പിരിച്ചുവിടപ്പെട്ട മലയാളിയുടെ മേല്‍ ചുമത്തത്തേണ്ടിയിരുന്നത്. എന്നാല്‍ വിസ ക്യാന്‍സല്‍ ചെയ്ത കമ്പനി എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യുഎഇ തൊഴില്‍ നിയമം അനുസരിച്ചുള്ള വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചിലവ് കമ്പനിയാണ് വഹിക്കുന്നത്. ദുബായിയിലെ നിയമ സംവിധാനങ്ങളെ പുകഴ്ത്തി റാണാ അയൂബ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്. ഫേസ്ബുക്കിലെ ശല്യക്കാര്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണിതെന്ന് അവര്‍ പറഞ്ഞു.

Related posts