പൊതുഗതാഗതരംഗത്ത് വിസ്മയം തീർക്കാനൊരുങ്ങി ഡ്രൈവർരഹിത സ്കൈ പോഡ്സ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്കൈ പോഡ്സ് പരിശോധിച്ചു. സ്കൈവേ ഗ്രീൻടെക് കമ്പനിയുടെ രണ്ടു മോഡലുകളാണ് പരിശോധിച്ചത്.
ഭാവി വാഹനങ്ങളെ കുറിച്ചുള്ള റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പഠനങ്ങളാണ് സ്കൈ പോഡ്സിന്റെ സാധ്യതകളിലേക്ക് എത്തിയത്. ആര്‍ടിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തയെര്‍ സ്കൈ പോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ സ്കൈ പോഡ് ഉപയോഗിക്കുന്നുള്ളൂ.