ദുബായില്‍ ഈദ് ആഘോഷത്തിന്റെ ഭാഗമായി ആറ് ദിവസം ഫ്രീ പബ്ലിക്ക് പാര്‍ക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നു. റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈദ് ആഘോഷത്തിന്റെ ഭാഗമായി ദുബായ് മെട്രോ, പബ്ലിക് ബസ്, പബ്ലിക് കാര്‍ പാര്‍ക്ക്. ദുബായ് ട്രാം, െ്രെഡവിങ് ഇന്‍സ്റ്റിറ്റിയൂട്ട്, വാഹന രജിസ്‌ട്രേഷന്‍ സെന്ററുകള്‍ എന്നിവയുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
ആറ് ദിവസത്തേക്കാണ് പുതിയ ഓര്‍ഡര്‍. സെപ്റ്റംബര്‍ 11 മുതല്‍ 18 വരെയാണ് ഫ്രീ പാര്‍ക്കിങ് സൗകര്യം. ദുബായില്‍ പണമടച്ച് പാര്‍ക്ക് ചെയ്യുന്ന സ്ഥലങ്ങളില്ലെല്ലാം ഫ്രീ പബ്ലിക് പാര്‍ക്കിങ് അനുവദിച്ചു. ജനങ്ങള്‍ക്ക് യാത്രക്കള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ദുബായ് മെട്രോ, ട്രാം എന്നിവയുടെ സമയത്തിലും വ്യത്യാസം വരുത്തി. രാവിലെ 5.30 മുതല്‍ പുലര്‍ച്ച് 2 മണി വരെ സര്‍വ്വീസ് നടത്തും. ബസ് സര്‍വ്വീസുകളും സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 5.30 മുതല്‍ അര്‍ദ്ധരാത്രി വരെ സര്‍വ്വീസ് നടത്തും.