സ്വർണം വാങ്ങുന്നവർക്ക് ഇത് ആശ്വാസ ദിനം. 6 മാസത്തിനിടെ ദുബായിലെ സ്വർണ വില ഏറ്റവും വിലക്കുറവിലാണ് ഇന്നുള്ളത്. വരുന്ന ദിവസങ്ങളിൽ സ്വർണ വിലയിൽ വ്യത്യാസം സംഭവിക്കുമെന്നും ദസറയും ദീപാവലിയും വരുന്നതോടെ സ്വർണ വില കൂടുന്നതിനും സാധ്യത കാണുന്നുണ്ടെന്ന് വിദഗ്ദർ പറയുന്നു.
സ്വർണ വില കുറവ് ആയതുകൊണ്ടു തന്നെ മുൻ കൂട്ടി സ്വർണം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ജ്വല്ലറികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ദുബായ് താമസിക്കുന്നവർക്ക് മാത്രമല്ല സന്ദർശക വിസയിൽ ദുബായിൽ എത്തിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. സ്വർണത്തെ ഒരു നിക്ഷേപമായി കാണുന്നവർക്ക് ഇത് തീർച്ചയായും ഒരു സുവർണാവസരമാണ്.
24 കാരറ്റ് സ്വർണത്തിന് 220.5 ദിർഹവും 21 കാരറ്റ് സ്വർണത്തിന് 197.75 ദിർഹവും 18 കാരറ്റ് സ്വർണത്തിന് ഇപ്പോൾ 169.5 ദിർഹവുമാണ് വില.